“ഉയർച്ചയിലും താഴ്ചയിലും”
വചനം
ലൂക്കോസ് 4 : 1
യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
നിരീക്ഷണം
യോർദ്ദാൻ നദിയിൽ യേശു യോഹന്നാൻ സ്നാപകനാൽ സ്നാനം ഏറ്റു. യേശു സ്നാനമേറ്റു കയറിയപ്പോൾ സ്വർഗ്ഗസ്ഥനായ പിതാവ് ഉച്ചത്തിൽ അവിടെയുള്ളവർക്കെല്ലാം കേൾക്കത്തക്ക നിലയിൽ ഇപ്രകാരം പറഞ്ഞു “നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”. അപ്പോൾ തന്നെ യേശു പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരുന്നു. അതിനുശേഷം, പിശാചിനാൽ പരീക്ഷിക്കപ്പെടേണ്ടതിന് ആത്മാവ് അവനെ മരുഭൂമിയലേയക്ക് നയിച്ചു.
പ്രായോഗികം
നാം ഉയർന്ന അനുഭവങ്ങളിൽ എത്തിപ്പെടുമ്പോൾ സൂക്ഷിക്കുക കാരണം, അതിന്റെ അടുത്തപടിയായി താഴ്ചയിലേയക്ക് വഴുതിപോകുവാൻ സാധ്യതയുണ്ട്. നാം ഉയർന്ന അനുഭവങ്ങളിലായിരിക്കുമ്പോൾ ആക്രമണങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. യേശു തന്റെ ആത്മീയ ഉന്നതി ഉപേക്ഷിച്ച് തന്നെ താൻ താഴ്ത്തി യോഹന്നാനാൻ സ്നാനം ഏറ്റു. പിതാവിനാൽ താൻ പ്രശംസിക്കപ്പെടുകയും അത് മറ്റുള്ളവർ കേൾക്കേ ദൈവശബ്ദമായി പുറപ്പെടുകയും ചെയ്തു. അതേതുടർന്ന് താൻ മരുഭൂമിയിൽ പിശാചിനാൽ നാല്പതു ദിവസം തുടർച്ചയായി പരീക്ഷിക്കപ്പെട്ടു. വിശ്വാസികളായ നമുക്ക് ജീവിതത്തിൽ ഉയർച്ചയുടെ നല്ലസമയങ്ങൾ ഉണ്ട് എന്നത് തീർച്ചയാണ്. എന്നാൽ നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതും, ഉയർന്ന നിലവാരത്തിലെത്തുമ്പോൾ കിട്ടുന്ന കൈയ്യടിയിൽ മയങ്ങിപ്പോകാതെ അതിനെ അതിജീവിക്കുവാനും വിനയം പ്രാപിക്കുവാനുമാണ് താഴ്ചയുടെ അനുഭവങ്ങൾ നമ്മുടെ ജീവിത്തിൽ ഉണ്ടാകുന്നത്. ഈ ചിന്തയോടെ ജീവിത്തിൽ മുന്നേറുമ്പോൾ എത്ര ഉയരത്തിൽ എത്തിയാലും താഴ്മയോടെ നിലനിൽക്കുവാൻ നമുക്ക് ഇടയായിതീരും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഉയർച്ചയിലും താഴ്ചയിലും അങ്ങയിൽ ആശ്രയിച്ച് താഴ്മയോടെ നടക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ