Uncategorized

“എങ്കിലും”

വചനം

വെളിപ്പാട് 3 : 8

ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.

നിരീക്ഷണം

യോഹന്നാൻ അപ്പോസ്ഥലൻ  പത്മോസ് ദ്വീപിൽ നാടുകടത്തപ്പെട്ടപ്പോൾ അന്ന് ഏഷ്യാ മൈനറിൽ ഉണ്ടായിരുന്ന സഭകൾക്കുേണ്ടി എഴുതി അറിച്ച ദൂതുകളാണ് ഈ അദ്ധ്യയം. ഈ വചനത്തിൽ ഇപ്രകാരം പറയുന്നു നിങ്ങൾക്ക് അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.

പ്രായോഗികം

അന്നത്തെ ഏഷ്യാ മൈനറിൽ ഉണ്ടായിരുന്ന ഫിലദെൽഫ്യയിലെ സഭയ്ക്കുവേണ്ടി ദൂത് എഴുതി അറിച്ചപ്പോൾ അവരുടെ കുറവുകളും ബലഹീനതകളും പരാജയങ്ങളും വ്യക്തമായി അവരോട് അറിയിച്ചു. എന്നാൽ നമ്മുടെ ദൈവം എപ്പോഴും നമ്മുടെ കുറവുകളും പരാജയങ്ങളും മാത്രം പറയുന്ന ദൈവം അല്ല അതിനിടയിൽ “എങ്കിലും” എന്ന ഒരു വാക്കുകൂടെ എഴുതിച്ചേർക്കാറുണ്ട്. ദൈവമേ നന്ദി! ഇവിടെ യേശു ഫിലദെൽഫ്യയിലെ സഭയോട് പറയുകയാണ്  നിങ്ങൾ എന്റെ നാമത്തിനായി കഷ്ടം അനുഭവിച്ചു “എങ്കിലും” എന്റെ വചനം കാത്തു എന്നോുള്ള നിങ്ങളുടെ വിശ്വാസം നിഷേധിച്ചതുമില്ല. നിങ്ങളെക്കുറിച്ച് സകലതും നമ്മുടെ ദൈവത്തിനറിയാം എങ്കിലും നിങ്ങളുടെ വിശ്വസ്ഥതയെക്കുറിച്ചും അറിയാം ആകയാൽ നിങ്ങൾ ആഗ്രഹിക്കുന്ന വിജയത്തിൽ ദൈവം നിങ്ങളെ എത്തിക്കുകതന്നെ ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയോട് പറ്റി നിന്ന് അങ്ങയുടെ വചനം കാക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ