“എങ്കിലും യഹോവേ, നീ അവരെ നോക്കി ചിരിക്കും”
വചനം
“എങ്കിലും യഹോവേ, നീ അവരെ ച്ചൊല്ലി ചിരിക്കും”
നിരീക്ഷണം
ലോകത്തിലെ പല രാജ്യങ്ങളിലും യിസ്രായേലിന്റെ ദൈവത്തെക്കുറിച്ച് മോശമായ പരാമർശങ്ങള്‍ നടത്താറുണ്ട്. ദാവീദ് രാജാവിന്റെ കാലത്തും അങ്ങനെതന്നെ നടന്നു. അപ്പോള്‍ ദാവീദ് രാജാവ് തലകുലുക്കുന്നതുപോലെ പറഞ്ഞു “എന്നാൽ നീ അവരെ നോക്കി ചിരിക്കൂ കർത്താവേ!”
പ്രായോഗികം
ദാവീദ് രാജാവ് പരാമർശിക്കുന്ന രാജ്യങ്ങളിൽ ഒന്നും ജീവനുളള ദൈവത്തെ വിശ്വസിക്കുന്നവരായിരുന്നില്ല. എല്ലാവരും സ്വന്ത കൈ കൊണ്ട് നിർമ്മിച്ച ഏതെങ്കിലും ദൈവത്തെ ആരാധിക്കുകയും അവർ ഉണ്ടാക്കിയതിനെ ആരാധിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. തത്ഫലമായി ജീവനുളള, സ്നേഹ സമ്പന്നനായ, സർവ്വശക്തനായ, എല്ലാം അറിയുന്ന, എല്ലായിടത്തും ഒരേ സമയം വ്യാപിച്ചിരിക്കുന്ന പ്രപഞ്ചത്തിന്റെ ദൈവത്തെ സേവിക്കുന്നത് എങ്ങനെയെന്ന് അവർക്ക് അറിയില്ല. യിസ്രായേലും, നിങ്ങളും ഞാനും ആരാധിക്കുന്ന ദൈവം എല്ലാം സൃഷ്ടിക്കുകയും, ഇന്നും അവൻ സൃഷ്ടിച്ച പ്രപഞ്ചം വികസിച്ചുകെണ്ടിരിക്കുകയും ചെയ്യുന്നു. അതിനാൽ പ്രപഞ്ചത്തിലെ ഈ ചെറിയ അഴുക്കുനിറഞ്ഞ ഭൂമിയെന്നു വിളിക്കപ്പെടുന്ന ഒരു നിലക്കടല വലിപ്പമുളള രാഷ്ട്രങ്ങള്‍ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ ദൈവത്തോട് എതിർത്ത് പറയുമ്പോള്‍ ദൈവത്തിന്റെ പ്രതികരണം ചിരിക്കുക എന്നതല്ലാതെ എന്തായിരിക്കും. ഈ കഠിനവും ദൈവത്തെ ഭയവുമില്ലാത്ത രാജ്യങ്ങളോട് പറയാനുളളതെല്ലാം പറഞ്ഞതിനുശേഷം ദാവീദ് ദൈവത്തോട് പറഞ്ഞു “എന്നാൽ നീ അവരെ നോക്കി ചിരിക്കുക കർത്താവേ!” അല്ലാതെ ദാവീദിന് എന്താണ് പറയുവാനുളളത്? നമ്മുടെ ജീവിതത്തിൽ വിഷമിപ്പിക്കുന്ന വിഷയങ്ങളിൽ ദാവീദ് രാജാവിന്റെ വാക്കുകള്‍ ഓർക്കുക! പിശാച് തന്റെ ജനത്തിന് നേരെ കൊണ്ടുവരുന്ന ചെറീയ ഭീഷണികളിൽ നമ്മുടെ ദൈവം ചിരിക്കുന്നു. ആയതുകൊണ്ട് ഈ വലീയ ദൈവത്തെ സന്തോഷത്തോടെ സേവിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
പുനരുത്ഥാനം ചെയ്ത അങ്ങയേ എന്റെ രക്ഷകനും കർത്താവുമെന്ന് വിളിക്കുവാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഈ മഹാദൈവത്തെ സേവിക്കുവാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അങ്ങ് ഉന്നത ദൈവമാകയാൽ പിശാചിനും കൂട്ടാളികള്‍ക്കും എന്നെ ഉപദ്രവിക്കുവാനോ നശിപ്പിക്കുവാനോ കഴിയുകയില്ല. അങ്ങ് ദുഷ്ടനെനോക്കി ചിരിക്കുന്നു. അങ്ങയെ ദൈവമെന്ന് ഓർത്ത് സേവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ