“എതിർപ്പ്”
വചനം
അപ്പോ.പ്രവർത്തി 6 : 9
ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫനൊസിനോടു തർക്കിച്ചു.
നിരീക്ഷണം
ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ അപ്പോസ്ഥലന്മാർ തങ്ങളുടെ ശിശ്രൂഷയുടെ തിരക്കിൽ ആയിരുന്നതായി നമുക്ക് കാണുവാൻ കഴിയും. പരിശുദ്ധാത്മാവും ജ്ഞാനവും നിറഞ്ഞവരായ ഏഴുപേരെ തിരഞ്ഞെടുക്കുന്നത് ദൈവഹിതമാണെന്ന് അവർക്ക് പ്രാർത്ഥനയിൽ മനസ്സിലാക്കുകയും അങ്ങനെ ചെയ്യുകയും ചെയ്തു. ഈ തിരഞ്ഞെടുത്തവർ ജനങ്ങളെ സേവിക്കുന്നതിൽ സഭയെ സഹായിക്കുകയും, അതേസമയം അപ്പോസ്ഥലന്മാർ പ്രാർത്ഥനയിലും വചന ധ്യാനത്തിലും പ്രസംഗത്തിനുമായി സ്വയം ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ ചെയ്യുന്നതിനായി സഭയിൽ നിന്ന് പരിശുദ്ധാത്മാവ് അറിയിച്ചതുപോലെ അവർ ഏഴ് പേരെ തിരഞ്ഞെടുത്തു. അവരിൽ ഒരാളുടെ പേരാണ് സ്തേഫാനോസ്. അദ്ദേഹം ആത്മാവ് നിറഞ്ഞവനായി അനേക അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ തുടങ്ങി, അദ്ദേഹം അങ്ങനെ ചെയ്തപ്പോൾ യഹൂദാമൂപ്പന്മാരിൽ നിന്നും “ഏതിർപ്പുകൾ” ഉയർന്നു വന്നു.
പ്രായോഗികം
സഭയിലെ ഈ പ്രാരംഭ “എതിർപ്പിന്” തൊട്ടുപിന്നാലെ, സ്തേഫാനോസിനെ യഹൂദന്മാർ യേശുവിന്റെ പേരിൽ കല്ലെറിഞ്ഞു കൊല്ലപ്പെട്ടുവെന്ന് നമുക്ക് വചനത്തി. വായിച്ച് മനസ്സിലാക്കുവാൻ കഴിയും. യേശുവിനുശേഷം ആദ്യത്തെ ക്രിസ്തീയ രക്തസാക്ഷിയായിരുന്നു സ്തേഫാനോസ്. അദ്ദേഹം മരിച്ചതിനുശേഷം സഭ കൂടുതൽ ശക്തിയോടെ വളരുവാൻ ഇടയായി. ദൈവം നിങ്ങളെ വിളിച്ച ലക്ഷ്യത്തിലേയക്ക് നിങ്ങൾ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുമ്പോൾ നിങ്ങൾക്കും “എതിർപ്പുകൾ” നേരിടേണ്ടി വരും. വെളിച്ചം എല്ലായ്പ്പോഴും ഇരുട്ടിനെ പ്രകാശിപ്പിക്കുന്നു. ഇരുട്ടിന് നിലനിൽപ്പില്ലാത്തതിനാൽ വെളിച്ചത്തിന് നിരന്തരം ശക്തി ആവശ്യമാണ്. ഇരുട്ടാകുന്ന ഈ ലോകത്തിൽ ഞാനും നിങ്ങളും വെളിച്ചമാണെന്ന് മനസ്സിലാക്കുക. “എതിർപ്പ്” (ഇരുട്ട്) ഒഴിവാക്കുവാൻ നമ്മിൽ നിന്ന് കൂടുതൽ വെളിച്ചം പുറപ്പെടണം. മാത്രമല്ല എതിർപ്പിനായി നാം ദൈവത്തിന് നന്ദി പറയണം കാരണം നല്ല പോരാട്ടം പോരാടുവാൻ “എതിർപ്പ്” നമ്മെ സഹായിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിലുണ്ടാകുന്ന ഇരുട്ടിനെ വകവയ്ക്കാതെ ദൈവത്തിന്റെ വെളിച്ചമായി ഈ ലോകത്ത് പ്രകാശിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ