“എത്ര വയസ്സിൽ ഏറ്റവും വയസ്സായി എന്ന് പറയാം?”
വചനം
പുറപ്പാട് 7 : 7
അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു.
നിരീക്ഷണം
ഇന്നത്തെ നിലവാരം നോക്കിയാൽ മോശക്ക് ദീർഘായുസ്സ് ഉണ്ടായിരുന്നു. ഒരു രാജാവിന്റെ ദത്തുപുത്രനായി 40 വർഷം ആഡംബരത്തിലും പ്രൗഢിയിലും ജീവിച്ചു അദ്ദേഹം, പിന്നീട് ഒരു ലളിതമായ ജീവിതം നയിക്കുകയും ആട്ടിടയനായി 40 വർഷം ജീവിതം തുടരുകയും ചെയ്തു. എന്നാൽ തുടർന്ന് 80-ാം വയസ്സിൽ ചരിത്രത്തിൽ തന്നെ വച്ച് ഏറ്റവും വലീയ ദൗത്യം ഏറ്റെടുക്കുവാൻ മോശ തയ്യാറാണെന്ന് ദൈവത്തിന് തോന്നി. അദ്ദേഹത്തിന്റെ സഹോദരനും പ്രവാചകനുമായ അഹരോൻ മോശയെക്കാൾ മൂന്ന് വയസ്സ് മൂത്തവനാണ്. മോശ വീണ്ടും 40 വർഷം ജീവിച്ചു, യിസ്രിായേലിനെ മിസ്രയിമ്യരുടെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചുകൊണ്ട് ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
പ്രായോഗികം
നമ്മുടെ ജീവിത്തിൽ മറ്റുള്ളവർ നമ്മോട് പലപ്പോഴും ചോദിക്കാറുണ്ട് എത്രവയസ്സായി എന്ന്. എന്നാൽ മോശയുടെ ആയുഷ്ക്കാലം നോക്കുമ്പോൾ നാം അതിനോട് ഒട്ടും അടുത്ത് എത്തിയിട്ടില്ല. പുതിയ നിയമ അപ്പോസ്ഥലന്മാരിൽ പലരും ചെറുപ്പത്തിൽ തന്നെ യേശുവന് വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വന്നു. യോഹന്നാൻ അപ്പോസ്ഥലൻ മാത്രം 100 വയസ്സുവരെ ജീവിച്ചു. വെളിപ്പാട് പുസ്തകം എഴുതിയപ്പോൾ അദ്ദേഹത്തിന് 90 വയസ്സായിരുന്നു. നമ്മുടെ ശത്രുവായ പിശാചിന് ചെറുപ്പക്കാരും പ്രയമായവരും ആയി യേശുവിന്റെ സുവിശേഷം പിന്തുടരുന്നവരെ എത്രയുെ പെട്ടെന്ന് നിശബ്ദരാക്കുവാൻ ശ്രമിക്കും. എന്നാൽ നാം ഒരിക്കലും “എനിക്ക് വയസ്സായി എന്ന് പറഞ്ഞ് നമ്മെ അവന്റെ കൈയ്യിൽ എല്പിക്കരുത്”. യേശു നമ്മുടെ പക്ഷത്തുണ്ടെങ്കിൽ നമുക്ക് എത്ര വയസ്സായി എന്നതല്ല ദൈവകൃപ നമ്മോടൊപ്പം ഉണ്ടോ എന്നതാണ് കാര്യം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ എത്രകാലം ജീവിക്കണമെന്ന് അങ്ങേയ്ക്ക് അറിയാം അങ്ങ് തരുന്ന ആയുസ്സു മുഴുവനും അങ്ങയുടെ നാമ മഹത്വത്തിനായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ