“എനിക്ക് എല്ലാം കഴിയും എന്ന ചിന്ത മാറണം”
വചനം
യെശയ്യാ 30 : 15
യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനന്തിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്കു മനസ്സാകാതെ: അല്ല;
നിരീക്ഷണം
യഹോവയായ ദൈവം സംസാരിക്കുമ്പോൾ, യിസ്രായേൽ ജനം തങ്ങൾക്ക് എല്ലാം കഴിയും എന്ന രീതിയിൽ ഒരു തലഉയർത്തി നടക്കുന്ന കുട്ടിയുടെ വേഷം കെട്ടിയതിന് യെശയ്യാവ് അവരെ ശാസിക്കുന്നു. അദ്ദേഹം പറഞ്ഞു നിങ്ങൾ ദൈവത്തെ വിട്ട് പൻമാറിയപ്പോൾ ദൈവം നിങ്ങളോട് ആവശ്യപ്പെട്ടത്, നിങ്ങൾ പശ്ചാതപിക്കുവാനും, ശാന്തതയോടെ കാത്തിരിക്കുവാനും ദൈവത്തിൽ ആശ്രയിക്കുവാനുമാണ്. എന്നാൽ അതൊന്നും നിങ്ങൾ ചെയ്യുന്നില്ല.
പ്രായോഗികം
യേശുക്രിസ്തുവാണ് നമ്മുടെ ജീവിതത്തിൽ കർതൃത്ത്വം നടത്തുന്നതെങ്കിൽ, അവൻ നമ്മുടെ നല്ല കാലത്തും മോശം കാലത്തും ദൈവമായിരിക്കും. നാം വളരെ പാപം ചെയ്ത് ജീവിതം നിത്യ നാശത്തിലേയക്ക് പോകാതെ നമ്മെ രക്ഷിക്കുവാൻ യേശുവിന് മാത്രമേ കഴിയുകയുള്ളൂ. നാശനിയന്ത്രണ കാലഘട്ടത്തിൽ ദൈവത്തിന് ഇടംകൊടുക്കാതെ നാം തന്നെ നമ്മെ പുനഃരുദ്ധാരണത്തിലേയക്ക് നയിക്കുവാൻ ശ്രമിക്കുന്നു, അത് ഒരിക്കലും നടക്കില്ല! പക്ഷേ പാപത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടി പരിശ്രമിക്കുകയും, ഉത്കണ്ഠാകുലരാകുകയും വിശ്രമിക്കാതെ യാചിക്കുകയും ചെയ്യുന്നവർക്ക് പാപക്ഷമ എല്ലാ ദിവസവും ദൈവം നൽകികൊണ്ടിരിക്കുന്നു. എന്നാൽ പലരും ചെയ്യുന്ന പ്രവർത്തികൾ എന്തുകൊണ്ട് ചെയ്യുന്നു എന്ന് ഓർത്ത് തന്നെത്താൻ ദണ്ഠിപ്പിക്കുവാൻ നോക്കുമ്പോഴും അത് ദൈവത്തിന് എല്പിക്കുവാൻ ശ്രമിക്കുന്നില്ല . നമ്മോട് കർത്താവ് പറയുന്നത് ഞാൻ നിങ്ങളെ രക്ഷിക്കാം, ഞാൻ നിങ്ങൾക്ക് വിശ്രാമം തരാം, ഞാൻ നിങ്ങളെ പുനഃസ്ഥാപിക്കാം എന്നാൽ അതിന്റെ വ്യവസ്ഥകൾ നിങ്ങൾ പാലിക്കണം. ആ വ്യവസ്ഥകൾ എന്തെന്നാൽ, പശ്ചാത്തപിക്കുക, കാത്തിരിക്കുക, മോശം വാക്കുകൾ പറയാതിരിക്കുക, ദൈവത്തിൽ വിശ്വസിക്കുക. എന്നാൽ ദൈവം പറയുന്നവ ചെയ്യാതെ, നമ്മുടെ പ്രതികരണം ഇതെല്ലാം ഞാൻ സ്വന്തം പ്രാപ്തയിൽ ചെയതുകൊള്ളാം എന്നാണ് അതൊരിക്കലും നടക്കില്ല. നാം ദൈവത്തിന്റെ കരങ്ങളിൽ നമ്മെ ഏൽപ്പിച്ചാൽ മാത്രമേ ദൈവത്തിന് നമ്മെ രക്ഷിക്കുവാൻ കഴിയുകയുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതത്തിൽ ഒത്തിരി പരാജയങ്ങൾ സംഭവിച്ചു പോയി. എണ്ണമില്ലാത്ത കുറവുകൾ എന്റെ ജീവിതത്തിലുണ്ട്. എന്റെ നാവ് കൊണ്ട് പലപ്പോഴും എന്നെ സംരക്ഷിക്കുവാൻ നോക്കി. എന്നാൽ എന്നെ രക്ഷിക്കുവാനും, പുനഃസ്ഥാപിക്കുവാനും അങ്ങേയ്ക്കുമാത്രമേ കഴിയൂ. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ