Uncategorized

“പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശം?”

വചനം

മത്തായി 23 : 5

അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു;

നിരീക്ഷണം

യേശു ക്രിസ്തുവിന്റെ പരസ്യ ശിശ്രൂഷാ കാലത്ത് പരീശന്മാരും മത നേതാക്കന്മാരും തങ്ങളുടെ ചുറ്റുമുള്ള ജനങ്ങളിൽ മതിപ്പുളവാക്കുവാനുള്ള അവരുടെ ആഗ്രഹത്തിന്റെ പേരിൽ പ്രവർത്തിക്കുന്നതു കണ്ടുകൊണ്ട് യേശു അവരെ ശാസിച്ചു. അവർ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങള്‍ അവർക്കു തന്നെ പ്രാവർത്തീകമാക്കുവാൻ കഴിയുന്നില്ല എന്നും ആയതുകൊണ്ട് മോശയുടെ നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയിൽ അവർ കുറ്റവാളികളായി തീരുന്നു എന്നും യേശു പറഞ്ഞു.

പ്രായോഗീകം

മനുഷ്യരാശിയെ ഏറ്റുവും കൂടുതൽ സ്നേഹിച്ച യേശുക്രിസ്തു പരീശന്മാരുടെയും ശാസ്ത്രിമാരുടെയും പ്രവർത്തികളെ കണ്ടിട്ട് അവരെ ശാസിച്ചു. അങ്ങനെയെങ്കിൽ ഇന്ന് നാം നമ്മുടെ പ്രവർത്തികളെ പരിശോധിച്ചുകൊണ്ട് നമ്മോട് തന്നെ ചോദിക്കാം, ഞാൻ ചെയ്യുന്നത് തികച്ചും മറ്റുളളവരെ അകർഷിക്കുവാൻ വേണ്ടി മാത്രമാണോ അതോ ദൈവത്തന് പ്രസാധകരമാകുവാനാണോ? എന്റെ പ്രവർത്തികള്‍ മറ്റുള്ളവരോടുള്ള സ്നേഹം കൊണ്ടും അവരെ സഹായിക്കുവാൻ ഹൃദയത്തിൽ ആഗ്രഹമുള്ളതുകൊണ്ടും ആണോ?  ഈ ചോദ്യങ്ങളുടെ ഉത്തരം നമ്മുടെ പ്രവർത്തികള്‍ ദൈവഹിതപ്രകാരവും മറ്റുള്ളവരോടുള്ള സ്നേഹം കൊണ്ടും ആണെങ്കിൽ നമ്മുടെ വാക്കുകള്‍ മറ്റുള്ളവർക്ക് പ്രയോജനകരമായിരിക്കും. മാത്രമല്ല യേശുക്രിസ്തുവിന്റെ ജീവിതത്തെയും അവന്റെ മഹത്തായ ഗിരിപ്രഭാഷണത്തെയും മാതൃകയാക്കി, എന്തു പ്രസംഗിക്കുന്നുവോ അതു ചെയ്യും. അങ്ങനെ ചെയ്യുവാൻ ഓരോ വ്യക്തിയും ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവരെ ആകർഷിക്കുകയും അവരും യേശുവിനെ അനുഗമിക്കുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവരെ പ്രീതിപ്പെടുത്തുവാനല്ല അങ്ങയുടെ വചനം അനുസരിച്ച് അങ്ങയോടുള്ള സ്നേഹത്തിൽ ഞാൻ പറയുന്നതു പോലെ പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ