“എന്റെ തല ഉയർത്തുന്നവൻ”
വചനം
സങ്കീർത്തനം 3 : 3
നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
നിരീക്ഷണം
ഈ സങ്കീർത്തനത്തിൽ തനിക്കു ചുറ്റം പാളയം ഇറങ്ങിയ അനേകം ശത്രുക്കളുണ്ടെന്ന് ദാദവീദിന് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നു. എന്നാൽ തന്റെ ദൈവം എപ്പോഴും തന്റെ സംരക്ഷകനാണെന്നും എല്ലാ പ്രശ്നങ്ങളുടെയും മദ്ധ്യ തന്റെ തല ഉയർത്തുന്നവനാണെന്നും അദ്ദേഹം ഈ വാക്യത്തിൽ വ്യക്തമാക്കുന്നു.
പ്രായോഗികം
ഒരു വ്യക്തി വിജയത്തിൽ മുന്നേറുകയാണോ അതോ തോൽവിയിൽ ജീവിതം താഴുകയാണോ എന്ന് ആ വ്യക്തിയുടെ തലയുടെ സ്ഥാനം കാണുമ്പോൾ മനസ്സിലാക്കാം. എപ്പോഴും തല താഴെയ്ക്ക് തൂക്കിയിട്ടാണ് ആയിരിക്കുന്നതെങ്കിൽ ആ വ്യക്തിയുടെ ജീവിത ഭാരം തന്റെ തലയെ കീഴ്പ്പെടുത്തിയെന്നും അവൻ പരാജയത്തിലേയ്ക്കാണ് പോകുന്നതെന്നും മനസ്സിലാക്കുവാൻ കഴിയും. തല ഉയർത്തിയുള്ള നടത്തമുള്ള ഒരു വ്യക്തിയെ കണ്ടാൽ ഉടൻ അറിയുവാൻ കഴിയും അദ്ദേഹവത്തിന്റെ ജീവിതം വിജയത്തിലേയ്ക്കാണ് നയിക്കപ്പെടുന്നതെന്ന്. നാം ജീവനുള്ള ദൈവത്തിൽ ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്താൽ ദൈവത്തിന്റെ സഹായത്തോടെ എപ്പോഴും തല ഉയർത്തി നടക്കുന്ന വ്യക്തിയാക്കി ദൈവം നമ്മെ മാറ്റും. കാരണം യേശു നമ്മുടെ തല ഉയർത്തുന്ന ദൈവമാണ്!
പ്രാർത്ഥന
പ്രീയ യേശുവേ,
എല്ലാ സാഹചര്യങ്ങളിലും എന്റെ തല ഉയർത്തി നടക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ