“എന്റെ പരിചയായ ദൈവം”
വചനം
സങ്കീർത്തനം 7 : 10
എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു.
നിരീക്ഷണം
രണ്ട് വരികളുള്ള ഈ ചെറിയ വാക്യത്തിൽ പ്രത്യേകിച്ച് ചിന്തിക്കേണ്ട രണ്ട് വാക്കുകൾ “പരിച, ഹൃദയം” എന്നിവയാണ്. സർവ്വശക്തനായ ദൈവം നമ്മുടെ പരിചയാണെന്നും നമ്മുടെ ദൈവം നേരുള്ളവരെ സംരക്ഷിക്കുന്നുവെന്നും ദാവീദ് രാജാവ് പറയുന്നു.
പ്രായോഗികം
പഴയ നിയമത്തിൽ “പരിച” എന്ന വാക്ക് പരാമർശിക്കുന്നിടത്ത് ദൈവത്തെ ബന്ധിപ്പിച്ച് പഠിക്കാറുണ്ട്. ഒരു പരിച പിടിച്ചു നിൽക്കുന്ന ആളിനെ ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് അത് സംരക്ഷിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ പൂർണ്ണ നിയന്ത്രണം നാം ദൈവത്തിന് വിട്ടുകൊടുക്കുമ്പോൾ മാത്രമാണ് ദൈവം നമ്മുടെ പരിചയാകുന്നത്. ഒരു വ്യക്തി തന്റെ പരിച ഉപേക്ഷിക്കുകയാണെങ്കിൽ ശത്രുവിന്റെ ആക്രണണത്തിന് താൻ വേഗം ഇരയായി തീരും. അവിടെയാണ് ഹൃദയം എന്ന വാക്കിന്റെ ആവശ്യകത വെളിപ്പെടുന്നത്. ഒരാളുടെ ഹൃദയം നേരുള്ളതോ, നിർമ്മലമോ, സംതൃപ്തമോ ആയിരിക്കുന്നിടത്തോളം പരിച എല്ലായിപ്പോഴും നമ്മോടു കൂടെ ഉണ്ടായിരിക്കും. എന്നാൽ ഈ ലോകപരമായ ചിന്തയിൽ ഒരാളുടെ ഹൃദയം മുഴുകി നിരാശയുടെ വക്കിൽ എത്തുമ്പോൾ കാലക്രമേണ ദൈവസാന്നിദ്ധ്യം ആ വ്യക്തിയിൽ നിന്ന് മാറിപ്പോകുന്നു. ആ സാഹചര്യത്തിൽ ശത്രു തന്റെ തീയമ്പുകളെ ആ വ്യക്തിയുടെ നേരെ ഉതിർക്കുമ്പോൾ ആ വ്യക്തി ശത്രുവിന്റെ ആക്രണത്താൽ അതിൽ വീണുപോകുവാൻ ഇടയായി തീരുന്നു. യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ ദൈവവുമായുള്ള ബന്ധം ആരംഭിക്കുമ്പോൾ തന്നെ തീരുമാനിക്കണം എന്റെ പരിച യേശുക്രിസ്തുതന്നെ ആയിരിക്കും എന്നത്. പരിചയായ കർത്താവില്ലൊതെ നമുക്ക് ഒരിക്കലും ജീവത്തിന്റെ താഴ്ചയിലും ഉയർച്ചയുടെ അനുഭവങ്ങളിലും യാത്രചെയ്യുമ്പോൾ പിടിച്ചു നിൽക്കുവാൻ കഴിയുകയില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ പരിചയായി എന്നും കൂടെ വസിക്കുമാറാകേണമേ. എന്നും അങ്ങയുടെ സംരക്ഷണത്തിൽ കീഴിൽ ആയിരുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ