“എന്റെ രാജ്യം ഭരിക്കുവാൻ നിങ്ങൾക്ക് കഴിയും”
വചനം
ഉല്പത്തി 41 : 40
നീ എന്റെ ഗൃഹത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.
നിരീക്ഷണം
മിസ്രയിം രാജാവായ ഫറവോൻ, ഒരു യഹൂദാ അടിമയായ യോസഫിനോട് പറഞ്ഞ വാക്കുകളാണിവ. യാക്കോബിന്റെ 12 മക്കളിൽ ഒരാളായ യോസഫിനെ, അദ്ദേഹത്തിന്റെ സഹോദരന്മാർ മിസ്രയിമ്യർക്ക് വിറ്റിരുന്നു. അവിടെ യോസഫിനെ തടവിലാക്കപ്പെടുകയും താൻ തന്റെ വിശ്വസ്ഥത അവടെയും തെളിയിക്കുകയും ചെയ്തു. തടവിൽ താൻ സ്വപ്ന വ്യാഖ്യാതാവ് എന്ന് അറിയപ്പെട്ടു. തന്റെ സ്വപ്നം വ്യഖ്യാനിക്കുവാൻ ഫറവോൻ യോസഫിനെ തടവിൽ നിന്നും കൊട്ടാരത്തിൽ കൊണ്ടുവന്നു. യോസഫ് രാജാവിന്റെ സ്വപ്നം വ്യഖ്യാനിച്ചുകൊടുത്തു. അങ്ങനെ ഫറവോൻ യോസഫിന്റെ കഴിവിനെ പ്രശംസിക്കുകയും യോസഫിനെ തന്റെ രാജ്യം ഭരിക്കുവാൻ അനുവദിക്കുകയും ചെയ്തു.
പ്രായോഗികം
മറ്റൊരാൾക്കുവേണ്ടി മേൽ നോട്ടവഹിക്കുവാൻ യോസഫിന് കിട്ടുന്ന രണ്ടാമത്തെ അവസരമാണിത്. ആദ്യം യോസഫിനെ പോത്തിഫർ എന്ന മസ്രയിമ്യ യോദ്ധാവ് വാങ്ങി. തന്റെ നേതൃത്വപരമായ കഴിവിൽ അയാൾക്ക് വളരെ മതിപ്പ് തോന്നുകയും തന്റെ മുഴുവൻ വീടിന്റെയും എല്ലാ ജോലിക്കാരുടെയും മേൽലുള്ള ചുമതല നൽകി. എന്നാൽ കുറച്ചുകാലം കഴഞ്ഞപ്പോൾ ഫോത്തിഫറിന്റെ ഭാര്യ തന്റെ പേരിന് അപകീർത്തി വരുത്തുവാൻ നോക്കയതിൽ യോസഫ് വിയോജിക്കുകയും തന്നെ വ്യജമായ അരോപണത്തിനി വിധേയനാക്കി കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു. ഫോത്തിഫറിന്റെ ഗൃഹഭരണം തനിക്ക് ഒരു പീക്ഷണമായിരുന്നു കാരണം താൻ അതിന് മുമ്പ് അങ്ങനെ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ തന്റെ വിശ്വസ്തത താൻ കാത്തുസൂക്ഷിച്ചപ്പോൾ യോസഫ് തന്റെ ആദ്യ പരീക്ഷണം വിജയിച്ചു. അവനെ കാരാഗൃഹത്തിലാക്കിയപ്പോൾ അവിടെയും കാരാഗൃഹത്തിന്റെ മുഴുവൻ ചുമതലയും യോസഫിനെ ഏൽപ്പിച്ചു.അവിടെ നിന്ന് യോസഫിനെ രക്ഷിക്കുവാൻ ദൈവം അവനെ ഫറവോന്റെ കൊട്ടാരത്തിലേയക്ക് കൊണ്ടു വന്നു. അവിടെ രാജാവിന്റെ സ്വപ്നം യോസഫ് വ്യഖ്യാനിക്കുക മാത്രമല്ല അതിനോടൊപ്പം നിർദ്ദേശങ്ങളും താൻ രാജാവിന് നൽകി. അപ്പോൾ രാജാവ് ഫോത്തിഫറിന്റെ ഭവനത്തെമുഴുവൻ തന്റെ ഭാര്യ ഉൾപ്പടെ എല്ലാകാര്യങ്ങളും നോക്കി നടത്തുവാൻ തനിക്ക് കഴിഞ്ഞുവെങ്കിൽ എന്റെ രാജ്യത്തെയും നയിക്കുവാൻ താൻ യേഗ്യനാണെന്ന് രാജാവ് മനസ്സിലാക്കുകയും തന്റെ രാജ്യഭരണം യോസഫിനെ ഏൽപ്പിക്കുകയും ചെയ്തു.
പ്രാർത്ഥന
പ്രീയ യേശുവേ
എന്റെ ജീവിത്തിൽ കടന്നുവരുന്ന പരീക്ഷണങ്ങളെ അതിജീവിക്കുവാനും അതിലൂടെയുള്ള ദൈവീക പദ്ധതി മനസ്സിലാക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ