“എന്റെ രാജ്യത്തെയും ഓർക്കേണമേ!”
വചനം
സങ്കീർത്തനം 131 : 3
യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വെച്ചുകൊൾക.
നിരീക്ഷണം
യിസ്രായേലിന്റെ രാജാവെന്ന നിലയിൽ തന്റെ രാജ്യത്തിലെ ജനങ്ങൾ എപ്പോഴും തങ്ങളുടെ സഹായത്തിനായി യഹോവയായ ദൈവത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യണമെന്നും താൻ അത് കാണുവാൻ വളരെ ആഗ്രഹിച്ചിരുന്നു എന്നതിന്റെയും തെളിവാണ് ഈ വചനം. അതിനായി തന്റെ ജനത്തിന് ഒരു കല്പന പുറപ്പെടുവിച്ചുകൊണ്ടാണ് ഈ സങ്കീർത്തനം ദാവീദ് രാജാവ് രചിച്ചിരിക്കുന്നു.
പ്രായോഗികം
ഈ വാക്യം വായിക്കുമ്പോൾ നമുക്ക് യിസ്രായേലിനെക്കുറിച്ച് വളരെ മനോഹരമായി നമുക്ക് പറയുവാൻ കഴിയും എന്നാൽ നാം നമ്മുടെ രാജ്യം എങ്ങനെയിരിക്കുന്നു എന്ന് ചിന്തിക്കാറുണ്ടോ? ഒരു കാര്യം നാം ചിന്തിക്കേണ്ടത് ദാവീദ് രാജാവ് തന്റെ രാജ്യത്തിലെ എല്ലാവരും ദൈവത്തെ ആശ്രയിക്കണമെന്ന് നിർബന്ധിച്ചതുപോലെ നമുക്ക് ഇന്ന് ചെയ്യുവാൻ കഴിയുകയില്ല. കാരണം, ഒരു വ്യക്തി യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ടതും ആരാധിക്കേണ്ടതും ആ വ്യക്തിയുടെ സ്വന്തം തീരുമാനമാണ് അത് സ്വന്തം തീരുമാനം മാത്രമണ്. മാത്രമല്ല ദൈവവചനം എല്ലാക്കാലത്തും എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ആവശ്യമാണ്. ദൈവം യിസ്രയേലിനെ സ്നേഹിച്ചതുപോലെ താൻ സൃഷ്ടിച്ച എല്ലാ ജനതയെയും ഒരുപോലെ സ്നേഹിക്കുന്നു. നമ്മുടെ രാജ്യം എത്ര ദൈവത്തെ വിട്ടുമാറിയാലും ദൈവം അവരെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നു. കാരണം ലാേകത്തിലെ സകല ജനവും ദൈവത്തിന്റെ കൈകളിലാണ്. ദൈവത്തിൽ വിശ്വസിച്ച് ആശ്രയിക്കുക എന്നതാണ് ജനം ചെയ്യേണ്ടത്.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ ആയിരിക്കുന്ന രാജ്യത്തെയും ജനങ്ങളെയും അങ്ങ് കാണുന്നതിനായി നന്ദി. രാജ്യത്തിലെ സകല ജനങ്ങളെയും അങ്ങ് രക്ഷിക്കുമാറാകേണമേ. ആമേൻ