“എപ്പോഴും ജയിക്കുവാൻ ശ്രമിക്കുക”
വചനം
യിരമ്യാവ് 29 : 5
നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ.
നിരീക്ഷണം
നെബുഖദ്നേസർ രാജാവ് യഹൂദയെപിടിച്ച് ബാബിലോണിലേയ്ക്ക് നാടുകടത്തി. ആക്കാലത്ത് യിരമ്യാ പ്രവാചകൻ യിസ്രായേലിൽ നിന്ന് പ്രവാസികളായിപ്പോയ മൂപ്പന്മാർക്ക് ഒരു കത്ത് അയച്ചു, അവരോട് സ്വന്ത നാട്ടിൽ താമസിച്ചിരുന്നതുപോലെ തന്നെ അവിടെയും ജീവിക്കുവാൻ പറഞ്ഞു.
പ്രായോഗീകം
യിസ്രായേൽ ജനത്തിന് സാഹചര്യങ്ങൾ വളരെ മോശമായിരുന്നു, സങ്കീർത്തനക്കാരൻ അതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്, ഞങ്ങൾ ഞങ്ങളുടെ വീണകൾ അലരിവൃക്ഷങ്ങളിൽ തൂക്കിയിട്ടു എന്നാണ് (സങ്കീ.137:2). അവർ ദൈവ വഴിതെറ്റിപ്പോയതിനാൽ അവർക്ക് പാടാൻ പോലും കഴിഞ്ഞില്ല. എന്നാൽ അവരുടെ ഏറ്റവും മോശം സമയത്ത്, അവരുടെ പ്രവാചകനായ യിരമ്യാവ് ഒരു കത്ത് അവർക്ക് എഴുതി പറഞ്ഞു, നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നിടത്ത് വീടുകൾ പണിതു താമസിക്കുക, തോട്ടങ്ങൾ നട്ടുപിടിപ്പിക്കുക, നിങ്ങൾ വളർത്തുന്നത് ഭക്ഷിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജീവിക്കുക! അതിനെക്കുറിച്ച് ചിന്തിക്കുക, അവർ ക്ഷീണിതരും, തകർന്നവരും, നിരുത്സാഹപ്പെട്ടവരും നിരാശരുമായിരുന്നു, എന്നിട്ടും…നിങ്ങൾക്ക് ഭക്ഷിക്കേട്ടതുണ്ട് എന്ന് പ്രവാചകൻ പറഞ്ഞു. ലോകമെമ്പോടുമുള്ള എല്ലാ ദുരന്തങ്ങളിലും കുഞ്ഞുങ്ങൾ ജനിക്കാറുണ്ട്, വീടുകൾ പുനർനിർമ്മിക്കുകയോ, പുതിയത് പണിയുകയോ ചെയ്യാറുണ്ട്, ഭക്ഷണം കണ്ടെത്തുകയോ, ഉണ്ടാക്കുകയോ ചെയ്യാറുണ്ട്, ഒരാൾ മരിക്കുമ്പോൾ മാത്രമാണ് അതിന് ഒരു അവസാനം ഉണ്ടാകാറുള്ളത്. അതുവരെ നിങ്ങളുടെ വീണ എടുത്ത് പാടിക്കൊണ്ടിരിക്കണം. ഒരു പക്ഷേ നിങ്ങൾ വിഷമത്താൽ തളർന്നിരിക്കുകയായിരിക്കാം, എന്നാൽ എഴുന്നേറ്റ് വിജയിക്കുവാൻ ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
പലപ്പോഴും പ്രശ്നങ്ങളാൽ തകരേണ്ടിടത്ത് അങ്ങ് എന്നെ സഹായിച്ചു. അങ്ങയുടെ കൃപയാൽ ഇന്നും തുടർന്നുപോകുന്നു. ഇനിയും മുന്നോട്ട് പോകുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ
