“എപ്പോഴും യേശുവിനെ അനുഗമിക്കുക”
വചനം
ഇയ്യോബ് 13 : 15
അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും; ഞാൻ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.
നിരീക്ഷണം
ദൈവം എന്നെ കൊന്നാലും ഞാൻ എപ്പോഴും യേശുവിനെ അനുഗമിക്കും എന്ന് ഇയ്യോബ് തന്റെ കഷ്ടതയുടെയും നിരാശയുടെയും നടുവിൽ ഉറച്ച തീരുമാനം എടുത്തു.
പ്രായോഗീകം
ഇതു വായിക്കുന്ന ഓരോരുത്തരും ഏതെങ്കിലും കഷ്ടതയിലൂടെ കടന്ന് പോയിട്ടുണ്ടാകും. ഒരുപക്ഷേ കാലക്രമേണ പിന്നെയും ചിലപ്പോൾ ആ വെല്ലുവിളികൾ നേരിടേണ്ടി വന്നെന്നു വരാം. ഒരാൾക്ക് രണ്ട് തോണിയിൽ കാൽവച്ച് സഞ്ചരിക്കുവാൻ കഴിയുകയില്ല. ഇയ്യോബ് കടന്നുപോയതുപോലെ കഷ്ടതകൾ ഒന്നിനുപുറകേ ഒന്നായി കടന്നുവന്നേക്കാം. ആകയാൽ നമുക്ക് ഒരു തീരുമാനം എടുക്കാം സാഹചര്യം എന്തായാലും ഞാൻ യേശുവിനെ അനുഗമിക്കും. ജീവിതത്തിൽ കടന്നുവരുന്ന ഒന്നും എന്നെ യേശുവിനെ അനുഗമിക്കുന്നതിൽ നിന്നും പുറകോട്ട് കൊണ്ടുപോകയില്ല എന്ന ഒരു ഉറപ്പ് നാം പ്രാപിച്ചിരിക്കണം. എനിക്കും എന്റെ വീണ്ടെടുപ്പുകാരനും ഇടയിൽ ഒരുതരത്തിലും ഉള്ള വിട്ടുവീഴ്ചകൾ വരുന്ന ഒരു സ്വാധീനവും ഒരിക്കലും വരുകയില്ല എന്നും ഉറപ്പും നമുക്ക് ഉണ്ടായിരിക്കണം. എന്തുവന്നാലും ഞാൻ എപ്പോഴും യേശുവിനെ അനുഗമിക്കും എന്ന ഉറച്ച തീരുമാനത്തോടെ ഒരു നല്ല ക്രിസ്തീയ ജീവിതം നയിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്തെല്ലാം കഷ്ടത വന്നാലും അത് ഒന്നും യേശുവുമായുള്ള ബന്ധത്തിൽ നിന്നും വേർപിരിഞ്ഞു പോക്കാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
