Uncategorized

“എപ്പോഴും സാക്ഷ്യം പറയുവാൻ ഒരുങ്ങിയിരിക്കുക”

വചനം

യോഹന്നാൻ 20 : 18

മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.

നിരീക്ഷണം

യേശുക്രിസ്തു തന്നോടെപ്പം മൂന്നര വർഷക്കാലം നടന്ന ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് ആദ്യം മഗ്ദലന മറിയത്തിന് തന്നെത്താൻ വെളിപ്പെടുത്തി. യേശുവിന്റെ പുനരുത്ഥാനത്തിന് ശേഷം മറിയ കല്ലറയ്ക്കൽ വച്ച് യേശുവിനെ കണ്ട ഉടനെ അവൾ മറ്റുള്ള ശിഷ്യന്മാരുടെ അടുത്തേയ്ക്ക് ഓടിചെന്ന് “ഞാൻ ഉയർത്തെഴുന്നേറ്റ കർത്താവിനെ കണ്ടു എന്ന് സാക്ഷ്യം പറഞ്ഞു.”

പ്രായോഗികം

ചരിത്രപരമയി നോക്കിയാൽ അക്കാലത്തെ യഹൂദ മാന്യതയുള്ള മിക്ക സ്ത്രികളെയും പോലെ ആയിരുന്നു മഗ്ദലന മറിയവും. അവർക്ക് ഔപചാരീക വിദ്യഭ്യാസം ലഭിച്ചിരിക്കുവാൻ സാധ്യതയില്ല. വാസ്തവത്തിൽ, ചരിത്രപരമായി നോക്കിയാൽ ഏതൊരു മതത്തിലെയും ഭൂരിഭാഗം സ്ത്രീകളും അക്കാലത്ത് അപ്രകാരമായിരുന്നു. വിദ്യാഭ്യാസം പ്രധാനമായി ഇവിടെ ചിന്തിക്കുന്നത് എന്തുകൊണ്ട്? ഇന്ന് യേശുവിനെ അമുഗമിക്കുന്ന പലവ്യക്തികളും സുവിശേഷം പ്രചരിപ്പിക്കുവാനോ സ്വന്തം സാക്ഷ്യം പറയുവാനോ മടിക്കുന്നതിനു കാരണം പല വ്യക്തികളും അവർക്ക് അറിവ് കുറവാണെന്നും എന്നോട് സുവിശേഷത്തെക്കുറിച്ച് കൂടുതൽ ചോദിച്ചാൽ മറുപടി പറയുവാൻ കഴിയുകയില്ലെന്നും തനങ്ങൾക്കു തന്നെ തോന്നുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ദൈവം നമ്മുടെ വിശ്വാസത്തെക്കുറിച്ച് ഒരു വാദപ്രതിവാദം നടത്തുവാൻ അല്ല നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് നമ്മുടെ വിദ്യാഭ്യാസമോ, അറിവിന്റെ പാടവമോ ഒന്നും യേശുവിനെക്കുറിച്ച് പറയുന്നതിന് ആവശ്യമില്ല. ഈ  മഗ്ദലന മറിയം അവളുടെ വിദ്യാദ്യാസ കുറവൊന്നും നോക്കിയില്ല. അവൾ ഒരേ ഒരുകാര്യം മാത്രമേ ചിന്തിച്ചുള്ളൂ താൻ കണ്ടുമുട്ടിയ യേശുവിനെക്കുറിച്ച് തന്റെ കൂട്ടുകാരും സുഹൃത്തുക്കളും അറിയണം. അതിന് അവൾ ചെയ്തത് അവളുടെ സാക്ഷ്യ മറ്റുള്ളവരോട് പറഞ്ഞു. നാം ആരോടുകുടെ ആയിരിക്കുന്നുവോ അവരോട് നിങ്ങളുടെ സാക്ഷ്യം പ്രസ്താവിക്കുക. അതാണ് കർത്താവ് നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ആയിരിക്കുന്ന മേഖലകളിലെല്ലാം എന്റെ കർത്താവിനെക്കുറിച്ചുള്ള സാക്ഷ്യം പറയുവാൻ എനിക്ക് കൃപ നൽകുമറാകേണമേ. ആമേൻ