എപ്പോഴും സുഹൃത്തുക്കളുടെ ഭാഗത്ത്”
വചനം
ഫിലേമോൻ 1 : 6
എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
നിരീക്ഷണം
അപ്പോസ്തലനായ പൌലൊസിന് തന്റെ സുഹൃത്തായ ഫിലേമോനിൽ നിന്ന് ഒരു സഹായം ആവശ്യമായിരുന്നു. അവൻ തന്റെ സുഹൃത്തിനോട് ആ കാര്യം ചോദിക്കുന്നതിനുമുമ്പ് ഓരു കാര്യം അവരെ ഓർമ്മിപ്പിച്ചു. പൌലൊസ് പ്രാർത്ഥിക്കമ്പോള്‍ ഫിലേമോനുവോണ്ടി എപ്പോഴും കർത്താവിന് നന്ദി പറയുമെന്ന് താൻ അവനെ അറിയിച്ചു.
പ്രായോഗീകം
നാം നമ്മുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് എഴുതുമ്പോള്‍ അവർ ചെയ്ത നല്ലകാര്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് എഴുതാറുണ്ട്. അതുപോലെ അപ്പോസ്തലനായ പൌലൊസ് ഇവിടെ താൻ തന്റെ സുഹൃത്തിൽ നിന്ന് ഒരു സഹായം ചോദിക്കുന്നതിനുമുമ്പ് സഹായം താൻ ചെയ്താലും ഇല്ലെങ്കിലും പ്രാർത്ഥിക്കുമ്പോഴെല്ലാം തന്നെക്കുറിച്ച് ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു എന്ന് എഴുതി. അതിന് അർത്ഥം, താൻ എപ്പോഴും നിന്റെ ഭാഗത്താണ് എന്നാണ്. നാം എപ്പോഴും നമ്മുടെ സുഹൃത്തുക്കളുടെ ഭാഗത്താണോ, അങ്ങനെയാണെന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അറിയാമെങ്കിൽ നമുക്ക് എത്രത്തോളം കാര്യങ്ങള്‍ ചെയ്യുവാൻ കഴിയും? നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഒന്നിനുപുറകേ ഒന്നായി സൗഹൃദവും ബന്ധങ്ങളും തകരുകയാണ്. സത്യസന്തത വഴി മാറുകയും കാപട്യം നിറഞ്ഞു നിൽക്കുകയും ചെയ്യുന്നതായി കാണുവാൻ കഴിയും. നമുക്ക് നമ്മുടെ സുഹൃത്തുക്കളെ നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം അവർക്കുവേണ്ടി എപ്പോഴും ദൈവത്തിന് നന്ദി പറയാം. നാമും അവരുടെ പക്ഷത്താണെന്ന് അവരെ ഓർമ്മപ്പടുത്താം. അങ്ങനെ അവരുമായുള്ള ബന്ധം ഉറപ്പിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ ഒരിക്കലും നിരസിച്ചതായി എനിക്ക് തോന്നിയിട്ടില്ല. അങ്ങ് എപ്പോഴും എന്റെ പക്ഷത്തായിരുക്കുന്നതിന് നന്ദി. അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നോടുകൂടെ ഇരിക്കുമാറാകേണമെ. ആമേൻ