“എപ്പോൾ വരെ കാത്തിരിക്കണം??”
വചനം
യാക്കോബ് 5 : 7
എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ.
നിരീക്ഷണം
യാക്കോബ് യേശുക്രിസ്തുവിന്റെ സഹോദരൻ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അദ്ദേഹം തന്റെ ലേഖനത്തിന്റെ അവസാന അദ്ധ്യായത്തിൽ യേശുവിന്റെ മടങ്ങിവരവുവരെ ദീർഘക്ഷമയോടെ കാത്തിരിക്കുവാൻ നമ്മെ പ്രബോധിപ്പിക്കുന്നു.
പ്രായോഗികം
യേശുക്രിസ്തു തന്റെ ജീവകാലത്തു തന്നെ മടങ്ങിവരുമെന്ന് യാക്കോബ് വിശ്വസിച്ചിരുന്നു. അതുപോലെ എല്ലാ അപ്പോസ്തലന്മാരും വിശ്വസിച്ചു. എന്നാൽ ഇപ്പോൾ രണ്ടായിരത്തിലധികം വർഷം പിന്നിട്ടിട്ടും കർത്താവ് മടങ്ങിവന്നില്ല എന്നാൽ ഇപ്പോഴും ഇത് സംഭിക്കുകയും ദൈവം പറഞ്ഞത് നടക്കുകയും ചെയ്യും എന്ന് നാം വിശ്വസിക്കുന്നു. തന്റെ ജനം ദീർഘക്ഷമയോടെ ആയിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. യാക്കോബ് തന്റെ ലേഖനത്തിന്റെ ആദ്യ അദ്ധ്യായത്തിൽ സ്ഥിരോത്സാഹത്തെക്കുറിച്ച് ധാരാളം എഴുതിയിരിക്കുന്നു, അത് ക്ഷമയുടെ തീവ്രമായ വാക്കാണ്. അതുകൊണ്ട് ഓരോ വിശ്വാസിക്കും ജീവിത്തിൽ ക്ഷമയുടെ ആവശ്യകതയുണ്ടെന്ന് യാക്കോബ് എഴുതിയിരിക്കുന്നു. “സിദ്ധത പ്രത്യാശയെ ഉളവാക്കുന്നു” എന്ന് റോമാ ലേഖനം 5:3 ൽ അപ്പോസ്തലനായ പൌലോസ് എഴുതിയിരിക്കുന്നു. പ്രത്യാശ നമ്മെ മറ്റുള്ളവരിൽ നിന്ന് വിത്യസ്തരായിരിക്കുവാൻ ഇടയാക്കുകയും ക്ഷമയോടെ ആരംഭിച്ച വിശ്വാസജീവിതം കർത്താവിന്റെ വരവുവരെ കാത്തു സൂക്ഷിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യും. ആകയാൽ എപ്പോൾ വരെ നാം കാത്തിരിക്കണം? യേശുക്രിസ്തുവിന്റെ മടങ്ങി വരവുവരെ ക്ഷമയോടെ കാത്തിരിക്കുവാൻ നാം തയ്യാറാകണം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് മടങ്ങി വരുന്നതുവരെ കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ