Uncategorized

“എല്ലാം അറിയുന്നതിനെക്കാൾ എല്ലാവരെയും സ്നേഹിക്കുക”

വചനം

1 കൊരിന്ത്യർ 8:1

അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.

നിരീക്ഷണം

വിഗ്രഹാർപ്പിത ഭക്ഷണത്തെക്കുറിച്ച് കൊരിന്തിലെ സഭയ്ക്ക് അപ്പോസ്ഥലനായ പൗലോസ് എഴുതിയ വചനമാണിത്. യേശുവിന്റെ കൃപയെ അദ്ദേഹം വ്യക്തമാക്കുകയായിരുന്നു ഈ വചനത്തിലൂടെ ചെയ്തത്. യേശുവിനെ അനുഗമിക്കുന്ന ഒരാൾ മറ്റ് വിശ്വാസികളുമായി എങ്ങനെ പെരുമാറണം എന്നും മറ്റുള്ളവരെ സമീപിക്കേണ്ട രീതിയും ഈ എഴുത്തിലുടെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അദ്ദേഹം അവരോട് പറഞ്ഞത്, “അറിവ് ചീർപ്പിക്കുന്നു, പക്ഷേ സ്നേഹം ബലപ്പെടുത്തുന്നു!”

പ്രായേഗീകം

യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ഒരു വ്യക്തിക്ക് ശേഖരിക്കുവാൻ കഴിയുന്ന എല്ലാ അറിവുകളും ശേഖരിക്കുന്നത് നല്ലതാണ് കാരണം അത് മുന്നോട്ടുള്ള വിശ്വാസ ജീവിത്തിന് ആവശ്യമാണ്. എന്നാൽ നമ്മുടെ വിശ്വാസജീവിത്തിന്റെ പടകുകളിൽ അവയെക്കാൾ കൂടുതൽ ആവശ്യമായിരിക്കുന്നത് നമ്മെ സ്നേഹിക്കുന്ന ആളുകളെയാണ്. എല്ലാം അറിയുക എന്നതിനെക്കാൾ എല്ലാവരെയും സ്നേഹിക്കുക എന്നതണ് ക്രിസ്തീയ ജീവിത്തിന്റെ വളർച്ച്യ്ക്ക ഉതകുന്നതും അതാണ് കൂടുതൽ സംതൃപ്തി ഉളവാക്കുന്നതും. ഇന്ന് മനുഷ്യർക്ക് അറിവ് കൂടുതലാണ്. ഇന്ന് മനുഷ്യർ എല്ലാറ്റെയുംക്കുറിച്ചുള്ള അറിവ് നേടുന്നെങ്കിലും പരസ്പരം സ്നേഹിക്കുവാൻ ആർക്കും കഴിയാതിരിക്കുന്നു. ആകയാൽ അനേകം വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഈ വചനം ഇന്ന് എത്രയോ അന്വർത്ഥമായിരിക്കുന്നു, “അറിവ് ചീർപ്പിക്കുന്നു, പക്ഷേ സ്നേഹം ബലപ്പെടുത്തുന്നു!”

പ്രാർത്ഥന

പ്രീയ യേശുവേ,

ആവശ്യത്തിലധികം അറിവ് നേടുന്നതിനെക്കാൾ എല്ലാവരെയും സ്നേഹിക്കുവാനും യേശുവിന്റെ സ്നേഹം പങ്കുവെയ്ക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x