“എല്ലാം നല്ലതായി അവസാനിക്കും”
വചനം
ഫിലിപ്പിയർ 1 : 4
നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.
നിരീക്ഷണം
നാം ഓരോരുത്തരും യേശുവിന്റെ അടുക്കൽ വന്ന് അവനോടുകൂടെ വിശ്വാസ ജീവിതം ആരംഭിക്കുമ്പോൾ ദൈവം നിങ്ങളിൽ ഒരു നല്ല പ്രവൃത്തി ആരംഭിക്കുന്നു, അത് നാം നിത്യതിൽ എത്തി കർത്താവിനെ മുഖാമുഖമായി കാണുന്നതുവരെയും ഉണ്ടാകും എന്ന് ഇവിടെ വ്യക്തമാക്കുന്നു.
പ്രായോഗികം
യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ ജീവിത്തിൽ സംഭവിക്കുന്നത് എല്ലാം നല്ലതിനുവേണ്ടിയാണ്. നമ്മുടെ ജീവിത്തിൽ വളരെ കഷ്ടങ്ങളും വെല്ലുവിളികളും വന്നാലും അതും നമ്മുടെ നന്മായ്ക്കായി കൂടി വ്യാപരിക്കും എന്ന് (റോമർ 8:28) എഴുതിയിരുക്കുന്നു. കഷ്ടത ഒരു വിശ്വാസിയുടെ ജീവിത്തിൽ വരുന്നത് നമ്മെ അടുത്ത നന്മയുടെ പടിയിലേയ്ക്ക് കടത്തുവാനാണ് (2കോരി. 2:14). ദൈവം നമ്മെക്കുറിച്ച് എന്നും ആഗ്രഹിക്കുന്നത് നമ്മുടെ ശോഭനമായ ഭാവിയാണ്. നാം യേശുക്രിസ്തുവിനോട് ചേരുന്ന ആ നല്ല തുടക്കം മുതൽ ദൈവം നമ്മെ നന്മയിലേയ്ക്ക് നയിക്കുകയും അതിനെ പൂർത്തകരിപ്പിക്കുകയും ചെയ്യും. നാം ഇതുവരെ അനുഭവച്ചതിനെക്കുൾ മികച്ചത് ജീവിത്തിലേയ്ക്ക് എല്ലാ ദിവസവും കൊണ്ടുവരുവാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം എല്ലാം നല്ലതായി നമുക്കുവേണ്ടി ചെയ്യും. നമ്മുടെ നല്ല തുടക്കത്തെ പൂർത്തികരിക്കുവാനും ദൈവം സഹായിക്കും. എല്ലാം നന്മയ്ക്കായി കൂടിവ്യാപരിപ്പിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ എല്ലാ വഴികളിലും എനിക്ക് നന്മ നൽകി അനുഗ്രഹിക്കുന്നതിനായി നന്ദി. തുടർന്നും അങ്ങയോട് പറ്റി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ