“എല്ലാം യേശുവിനുവേണ്ടി”
വചനം
അപ്പോ.പ്രവർത്തി 20 : 24
എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
നിരീക്ഷണം
അപ്പോസ്ഥലനായ പൗലോസ് ജീവിതത്തിന്റെ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കും തോറും തന്റെ ഓട്ടം ശക്തമായി പൂർത്തീകരിക്കുവാൻ അദ്ദേഹത്തിന് കൂടുതൽ ആവേശം തോന്നി! യേശുവിന്റെ രക്ഷാകര കൃപയ്ക്ക് സാക്ഷ്യം വഹിക്കുവാൻ കർത്താവ് ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു.
പ്രായോഗീകം
വേദപുസ്തകത്തിൽ പൗലോസിനെപ്പോലെ വ്യത്യസ്ഥനായ ഒരു വ്യക്തി വേറെ ഇല്ല. പൗലോസ് തന്റെ സമകാലീകരായ മിക്കവരെക്കാളും വിദ്യാഭ്യാസം നേടിയിരുന്നു എന്നതാണ് വാസ്ഥവം. യേശുവിനെ കണ്ടുമുട്ടുന്നതിനുമുമ്പുള്ള കാലത്തും യേശുവിനെ കർത്താവും മിശിഹായുമായി സ്ഥീകരിച്ചതിനു ശേഷവും ഇത് സത്യമായിരുന്നു. അതിനാൽ അദ്ദേഹം സാധാരണയായി ഏതൊരു വാദപ്രതിവാദത്തിലും വിജയിക്കുവാൻ ഇടയായി. എന്നാൽ പിന്നീട് പൗലോസ് തന്റെ ദൗത്യത്തെക്കുറിച്ച് കൂടുതൽ തന്ത്രപരവും ആവേശ ഭരിതനുമായിരുന്നു. യാത്ര ആസൂത്രണം ചെയ്യുന്നതിനുമുമ്പും താൻ എവിടേക്ക് പോകണമെന്ന് അവനറിയാമായിരുന്നു. പുതിയ നിയമത്തിലെ മറ്റാരെയും പോലെ, വിശുദ്ധ പൗലോസ് രക്തസാക്ഷിത്വം വഹിച്ചതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ കർത്താവിനെപ്പോലെ മരിക്കുവാൻ അവനും ആഗ്രഹിച്ചു. അവർക്കിടയിൽ ഒന്നും വരില്ലെന്ന് അവൻ തന്റെ കർത്താവിന് ഉറപ്പു നൽകാൻ ആഗ്രഹിച്ചു. ആ ഗുണങ്ങളെല്ലാം നമ്മോട് ഒരു കാര്യം പറയുന്നുണ്ട് നമ്മുടെയും ജീവിതം എപ്പോഴും യേശുവിനുവേണ്ടി ആയിരിക്കണം എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതം മുഴുവനും അങ്ങേയ്ക്കുവേണ്ടി സമർപ്പിക്കുന്നു. അങ്ങയുടെ ഇഷ്ടം ചെയ്ത് എന്റെ ജീവാവസാനം വരെ ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
