Uncategorized

“എല്ലായിപ്പോഴും സ്നേഹത്തിന്റെ നാല് നിർവചനങ്ങള്‍”

വചനം

1 കൊരിന്ത്യർ 13 : 7

“എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.”

നിരീക്ഷണം

ഈ അദ്ധ്യായത്തിലെ പ്രധാന വിഷയം സ്നേഹം എന്നതാണ്.  സ്നേഹത്തിന്റെ നാല് ഘടകങ്ങള്‍ “എല്ലായിപ്പോഴും”  പ്രചോദനം നൽകുന്നവയാണ്.  സ്നേഹം എപ്പോഴും “എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.”.   നിങ്ങള്‍ പ്രതിസന്ധികളിൽ അകപ്പെടുപ്പോള്‍ ആദ്യം നിങ്ങള്‍ക്ക് ഓർമ്മ വരുന്നത് നിങ്ങളെ സ്നേഹിക്കുന്നവരെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?  സന്തോഷത്തിലും പ്രതിസന്ധികളിലും സ്നേഹം നമ്മെ ഉറപ്പോടെ നിർത്തും എന്ന് അപ്പോസ്തലനായ പൌലോസ് ഈ വചനത്തിലൂടെ നമ്മുക്ക് ഉറപ്പുനൽകുന്നു.

പ്രായോഗികം

ആദ്യ സ്നേഹമാണ് യഥാർത്ഥ സ്നേഹം എന്ന് നമ്മുക്ക് വചനത്തിലൂടെ മനസ്സിലാക്കാം. ദൈവ സ്നേഹത്തിൽ പ്രശ്നങ്ങളിൽ ഇരിക്കുന്നവരോട് നാം ഇടപെടുമ്പോള്‍ ദൈവം നമ്മോടുകൂടെ ഇരിക്കയും അവരുടെ വിഷയത്തിന് പരിഹാരം നൽകുകയും ചെയ്യും.  നമ്മിൽ പ്രകടമായ പരാജയങ്ങള്‍ ഉണ്ടാകുപ്പോഴും ആ വിഷയത്തിൽ സ്നേഹത്തോടെ മറ്റുളളവർ നമ്മോട് ഇടപ്പെടുന്നത് കാണുവാൻ കഴിയും.  അതാണ് യഥാർത്ഥ സ്നേഹം.  ഈ സ്നേഹം സ്നേഹിത്മാരുടെ ഒരു കൂട്ടമാണ്.  സ്നേഹത്തിന്റെ കാഹളം മുഴക്കുമ്പാള്‍ സ്നേഹിക്കപ്പെടേണ്ടവർ പ്രത്യക്ഷപ്പെടും എന്നത് ഉറപ്പാണ്.  നിങ്ങള്‍ ഇതു ജീവിതത്തിൽ പ്രാവർത്തിക മാക്കുകയാണെങ്കിൽ പ്രതിസന്ധികളിൽ വീഴുവാൻ ദൈവം അനുവദിക്കില്ല എപ്പോഴും നമ്മെ ഉറപ്പോടെ നിർത്തും.

പ്രാർത്ഥന

പ്രീയ യേശുവേ,  

“അങ്ങ് എന്നെ നിത്യ സ്നേഹം കൊണ്ട് സ്നേഹിച്ചതിനാൽ ഞാൻ വളരെ ഭാഗ്യവാനാണ്.  അതുപ്പോലെ ഞാനും മറ്റുളളവരെ സ്നേഹിക്കാൻ എന്നെ സഹായിക്കേണമേ.” ആമേൻ