Uncategorized

“എല്ലാവരും പാപം ചെയ്തു”

വചനം

റോമർ 3 : 23

ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.

നിരീക്ഷണം

ഈ വചനം എഴുതിയ കാലഘട്ടത്തിൽ താൻ നീതിമാനാണെന്ന് കരുതിയ ഏതൊരു പരീശനും, എല്ലാവരു പാപം ചെയ്തു ദൈവതേജസ്സു നഷ്ടപ്പെടുത്തി എന്ന് അപ്പോസ്ഥലനായ പൗലോസ് പ്രസ്താവിക്കുന്നു. ഇന്ന് താൻ നീതിമാനാണെന്ന് അവകാശപ്പെടുന്ന ഏതൊരു വ്യക്തിക്കും സത്യം ഇപ്പോഴും നിലനൽക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയും.

പ്രായേഗീകം

എല്ലാവരും പാപികൾ! രക്ഷിക്കപ്പെടുകയും നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും ചെയ്തതിനുശേഷവും ഇത് സത്യമാണെന്ന് നമുക്ക് പറയുവാൻ കഴിയും. പഴയനിയമത്തിൽ, ശലോമോൻ രാജാവ് സമ്മതിച്ചു, “പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ” എന്ന് 1 രാജാക്കന്മാർ 8:46 -ൽ കാണുന്നു. പലരും വയസ്സാകുമ്പോൾ ചില വർഷങ്ങൾ ഒരു പാപവും ചെയ്യുന്നില്ല എന്ന തോന്നൽ ഉണ്ടാകാറുണ്ട്. എന്നാൽ അതും ശരിയല്ല കാരണം വചനം പറയുന്നു എല്ലാവരും പാപം ചെയ്യുന്നു അതാണ് സത്യം. പക്ഷേ നാമെല്ലാവരും അയോഗ്യരാണെങ്കിലും ദൈവത്തിന്റെ പ്രീതി കാരണവും ദൈവത്തിന്റെ കൃപയാലും നമ്മോട് പാപങ്ങളെ ക്ഷമിക്കുന്നു. നമുക്ക് ചിലപ്പോഴെങ്കിലും ഞാൻ നീതിമാനാണെന്ന് തോന്നുമ്പോൾ ശലോമോൻ രാജാവിന്റെയും, അപ്പോസ്ഥലനായ പൗലോസിന്റെയും വാക്കുകൾ ഓർക്കേണ്ടത് ആവശ്യമാണ്. അങ്ങനെ ചിന്തിക്കുമ്പോൾ നമുക്ക് നമ്മുടെ നീതിയെക്കുറിച്ചുള്ള ചിന്ത മാറ്റിയിട്ട്, ദൈവത്തിന്റെ കൃപയ്ക്കായി യാചിക്കുവാനും അതിന് നന്ദി പറയുവാനും ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പാപി ആയിരുന്നപ്പോൾ തന്നെ എന്നെ സ്നേഹിച്ചതിന് നന്ദി. അങ്ങയുടെ കൃപയെ ഓർത്ത് ആരാധിക്കുകയും, സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു. തുടർന്നും അങ്ങയുടെ കൃപ ധാരാളം നൽകുമാറാകേണമേ. ആമേൻ