Uncategorized

“എല്ലാവർക്കും നീതി എവിടെ ലഭിക്കും?”

വചനം

എബ്രായർ  1  :  8

പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.  

നിരീക്ഷണം

എബ്രായ ലേഖന കർത്താവ് തന്റെ പുത്രനായ യേശുവിനെ പരാമർശിച്ചുകൊണ്ട് “സർവ്വശക്തനായ പിതാവ്” പറഞ്ഞ വാക്കുകൾ വിവരിക്കുന്നു. അവന്റെ സിംഹാസനം എന്നേക്കും നിലനിൽക്കുമെന്നും, നീതി അവന്റെ രാജ്യത്തിന്റെ ഭരണത്തിന് ആധാരമായിരിക്കുമെന്നും അവൻ പറഞ്ഞു.

പ്രായോഗീകം

ഇന്ന് ലോകമെമ്പാടും എല്ലാവർക്കും നീതിലഭിക്കണം എന്ന നിലവിളി ഉയരുന്നത് നമുക്ക് കോൾക്കുവാൻ കഴിയുന്നു. ഈ ലോകത്ത് എപ്പോഴും എല്ലാവർക്കും നീതി ലഭിക്കുകയില്ല എന്നതാണ് സത്യം. എല്ലാവർക്കും നീതി എന്നത് യേശുക്രിസ്തുവീലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. മനുഷ്യ നർമ്മിതമായ ഒരു നീതിയും സ്വാതന്ത്ര്യവും ദീർഘകാലത്തേയ്ക്ക് നിലനിൽക്കുകയില്ല. അതുകൊണ്ട് ലോക രാഷ്ട്രങ്ങൾ നീതിയ്ക്കായി നിലവിളിക്കുന്നതിനുമുമ്പു തന്നെ യേശുക്രിസ്തു ക്രിത്യമായി വേദപുസ്തകത്തിൽ എടുത്തു പറഞ്ഞു യേശുവിന് മാത്രമേ നീതി നൽകുവാൻ കഴിയൂ എന്ന്. ആകയാൽ നീതി ആഗ്രഹിക്കുന്നവർ യേശുക്രിസ്തുവിലേയക്ക് കടന്നുവന്നാൽ തീർച്ചയായും അവൻ നമ്മെ നീതിയോടെ വഴി നടത്തും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ ലോകത്തിന് നൽകുവാൻ കഴിയാത്ത യഥാർത്ഥ നീതി അങ്ങ് എനിക്ക് നൽകിയതിനായ് നന്ദി. അങ്ങ് എന്റെ ദൈവമായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ആമേൻ