Uncategorized

“എല്ലാ വിശ്വാസികള്‍ക്കുമായി ഒരു പ്രാർത്ഥന”

വചനം

യൂദ 1 : 2

നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.

നിരീക്ഷണം

അപ്പോസ്തലനായ യൂദാ എല്ലായിടത്തുമുള്ള വിശ്വാസികള്‍ക്കായി ഒരു അദ്ധ്യായം മാത്രമുള്ള ഈ ചെറിയ ലേഖനം എഴുതി. അതിൽ ആദ്ദേഹം ഇപ്രകാരം പ്രർത്ഥിച്ചു കരുണയും, സമാധാനവും, സ്നേഹവും, സമൃദ്ധിയും നമ്മുക്കുള്ളതായിരിക്കണം എന്ന അതിശയകരവും പ്രാത്സാഹജനകവുമായ ഒരു പ്രർത്ഥനയോടെ ലേഖനം എഴുതി ആരംഭിച്ചു.

പ്രായോഗീകം

മറ്റു വിശ്വാസികള്‍ക്കുവേണ്ടി പ്രാർത്ഥിക്കുമ്പോള്‍ നാം എന്തിനുവേണ്ടിയൊക്കെയാണ് പ്രാർത്ഥിക്കുന്നത്? പലപ്പോഴും നാം പ്രാർത്ഥിക്കന്നത് അവരുടെ ജീവിതംമൂലം നമുക്ക് പ്രയേജനം ചെയ്യുന്ന കാര്യങ്ങള്‍ക്കായിരിക്കും. അല്ലെങ്കിൽ അവരിലുള്ള ബലഹീനതയോ, കുറവേ ആയി നാം കാണുന്ന പ്രവർത്തിളിൽ നിന്ന് അവർ കരകയറുവാൻ നാം പ്രാർത്ഥിക്കും. എന്നാൽ യൂദാ ഈ വചനത്തിൽ അതൊന്നും അല്ല പ്രാർത്ഥിക്കുന്നത്. വിശ്വാസികളായ നമുക്ക് ഓരോരുത്തർക്കും ആദ്യം കരുണയും, സമാധാനവും, സ്നേഹവും നമ്മുടെ സ്നേഹനിധിയായ സ്വർഗ്ഗീയ പിതാവിൽനിന്ന് സമൃദ്ധമായി ലഭിക്കണമെന്ന് പ്രർത്ഥിച്ചു. ഈ ലേഖനം വായിക്കുന്ന ഒരു വ്യക്തിക്ക് ഇതിൽ നിന്ന് മനസ്സിലാകുന്നത് യൂദ നമ്മുടെ ഏറ്റവും വലീയ നന്മയാണ് ആഗ്രഹിക്കുന്നത്. യഥാർത്ഥ ക്രിസ്ത്യൻ സ്നേഹം അതല്ലേ?  നമുക്ക് അറിയാം ജനങ്ങള്‍ അവരുടെ ജീവിതം ശരിയായി ജീവിച്ചില്ലെങ്കിൽ അവർ നാശത്തിലേയ്ക്ക് അല്ലെങ്കിൽ നരകത്തിലേയ്ക്കാണ് പോകുമെന്ന് കേള്‍ക്കുന്നത് അവർക്ക് ഇഷ്ടമല്ല. എന്നാൽ അവർ അടുത്ത ദിവസങ്ങളിൽ വളരെ അനുഗ്രഹങ്ങള്‍ പ്രാപിക്കും എന്ന് കേള്‍ക്കുവാൻ ആഗ്രഹിക്കുന്നു. നാം നമ്മുടെ സൃഹൃത്തിനെ സ്നേഹിക്കുന്നവെങ്കിൽ അവർക്ക് ഏറ്റവും നല്ലഗുണം വരുന്ന കാര്യങ്ങള്‍ ചെയ്യും. അതുപോലെ നമ്മുടെ സുഹൃത്തിന് ഏറ്റവും അത്യവശ്യമായ സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കണമെന്നാണ് യൂദയുടെ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു. ആദ്ദേഹം പ്രാർത്ഥിച്ചത് എല്ലാ വിശ്വാസികള്‍ക്കും വേണ്ടിയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റ കൂട്ടുവിശ്വാസികളായ എല്ലാ സഹോദരങ്ങള്‍ക്കും കരുണയും, സമാധാനവും, സ്നേഹവും, സമൃദ്ധിയും ലഭിക്കണമെന്ന് ഞാൻ പ്രർത്ഥിക്കുന്നു. അങ്ങ് അങ്ങനെ ചെയ്യുന്നതിനായി നന്ദി. ആമേൻ