“എഴുന്നേൽക്കുക!”
വചനം
മത്തായി 17:7
അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
നിരീക്ഷണം
ഈ സംഭവം നടക്കുന്നത് “മറുരൂപ മലയിൽ” വച്ചാണ്. യേശു തന്റെ അടുത്ത സുഹൃത്തുക്കളായ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ ഒരു മലയുടെ മുകളിലേയ്ക്ക് കൊണ്ടുപോയി. ഈ സ്ഥലത്തെ ഇപ്പോൾ “മറുരൂപമല” എന്നാണ് വിളിക്കുന്നത്. ഈ പർവ്വതത്തിൽ പഴയകാല ഭക്തരായ രണ്ടുപേർ പ്രത്യക്ഷപ്പെട്ട് അവരോട് സംസാരിച്ചു, അവർ ഏലീയാവും മോശയും ആയിരുന്നു. യേശു തേജസ്സ് നിറഞ്ഞവനായി സ്വർഗ്ഗീയനെപ്പോലെ രൂപാന്തരപ്പെടുകയും ചെയ്തു. അപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് ഒരു ശബ്ദമുണ്ടായി, അപ്പോൾ മേഘത്താൽ ആ സ്ഥലം മൂടപ്പെട്ടു. മൂന്ന് ശിഷ്യന്മാരും ഞെട്ടി ഭയന്ന് നിലത്തു വീണു. ഈ ഘട്ടത്തിൽ യേശു അവരോട് “എഴുന്നേൽക്കൂ” എന്ന് പറഞ്ഞു.
പ്രായേഗീകം
എഴുന്നേൽക്കൂ എന്ന യേശുവിന്റെ വാക്കുകളിൽ അത്ഭുതകരമായ സുവിശേഷത്തിന്റെ സത്തായി നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ജീവിതത്തിലുണ്ടാകുന്ന പ്രശ്നത്തെ നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്ന മയക്കുമരുന്നിന്റെ ആശക്തിയെക്കുറിച്ച് ചിന്തിക്കേണ്ടിയിരുക്കുന്നു. അങ്ങനെയുള്ളവർ യേശുവിനെ കണ്ടുമുട്ടുമ്പോൾ അവരെയും യേശു കുറ്റം വിധിക്കാതെ ആ അവസ്ഥയിൽ നിന്ന് എഴുന്നേൽക്കൂ എന്ന് പറയുവാൻ ആണ് ആഗ്രഹിക്കുന്നത്. ഒറ്റപ്പെടലുകളോ, ദാരിദ്ര്യമോ, കഷ്ടപ്പാടുകളോ, എന്നിങ്ങനെയുള്ള ഏതൊക്കെ സഹാചര്യങ്ങളിൽ ആരെക്കെ ആയിരുന്നാലും യേശു അവരോട് പറയുവാൻ ആഗ്രഹിക്കുന്നത് ആയിരിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് “എഴുന്നേൽക്കുക” എന്നതാണ്. ആകയാൽ താങ്കൽ ഇന്ന് ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് ഒന്ന് എഴുന്നറ്റ് യേശുവിന്റെ അടുക്കൽ വരുക യേശു നിങ്ങൾക്ക് ആവശ്യമായവ ചെയ്തു തരും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ ആയിരുന്ന സാഹചര്യത്തിൽ നിന്ന് എഴുന്നേൽപ്പിച്ചതിന് നന്ദി. അങ്ങയോട് ചേർന്ന് ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ