Uncategorized

“എവിടേയ്ക്ക് ഓടുന്നു?”

വചനം

യോന 1 : 3

എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.

നിരീക്ഷണം

നിനെവേയിൽ പോയി ജനങ്ങളോട് പ്രസംഗിക്കുവാൻ യഹോവയായ ദൈവം യോനാ പ്രവാചകനോട് പറഞ്ഞു. എന്നാൽ ദൈവത്തെ അനുസരിക്കുന്നതിനു പകരം, യോനാ എതിർ ദിശയിലേയ്ക്ക് പോകുന്ന കപ്പലിൽ കയറി തർശ്ശീശിലേയ്ക്ക് ഓടിപ്പോയി.

പ്രായേഗീകം

തർശ്ശീശ് സ്ഥിതി ചെയ്യുന്നത് ഇന്നത്തെ സ്പെയിനിലാണ്, അത് നിനെവേയിൽ നിന്ന് 2500 മൈൽ അകലെയുള്ള ഇന്നത്തെ ഇറാനിലാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ യോനാ തർശ്ശീശിലേയ്ക്ക് കപ്പൽകയറിയ സ്ഥലമായ യോപ്പ തർശ്ശീശിനേക്കാൾ നിനവേയോട് വളരെ അടുത്താണ്, പക്ഷേ തീർച്ചയായും രണ്ടിനും ഇടയിലായിരുന്നു യോന തന്റെ യാത്ര തുടങ്ങിയത്. യോനാ ആദ്യം ദൈവം ചെയ്യുവാൻ പറഞ്ഞതിന് നേർ വിപരീതമാണ് ചെയ്തതെന്ന് വ്യക്തമാണ്. തിരുവെഴുത്ത് പറയുന്നത് യോന യഹോവയായ ദൈവത്തിൽ നിന്ന് ഓടിപ്പോയി എന്നാണ്. കർത്താവിന്റെ ശബ്ദം അനുസരിക്കുന്ന കാര്യത്തിൽ, പലരും കർത്താവിൽ നിന്ന് ഓടിപ്പോകുന്നത് നമുക്ക് ചുറ്റും കാണുവാൻ കഴിയും. നമ്മുടെ മുമ്പിൽ രണ്ട് വഴികളുണ്ട്. ഒന്ന് യഹോവയായ ദൈവത്തിന്റെ ഇഷ്ടം ചെയ്യാതെ എതിർ ദിശയിലേയ്ക്ക് ഓടിപ്പേകുന്നവുരും രണ്ട് യഹോവയായ ദൈവത്തിന്റെ ഇഷ്ടം ചെയ്യുവാൻ ഓടുന്നവരും. അങ്ങനെയെങ്കിൽ എല്ലാ മനുഷ്യരും ഓടുകയാണ് എന്നാൽ നാം ഏത് ദിശയിലേയ്ക്കാണ് ഓടുന്നതെന്നതാണ് ചോദ്യം. ദൈവഹിത്തിനായി ഓടുകയാണോ അതോ ദൈവഹിതത്തിന് വിപരീതമായി ഓടുകയാണോ? ഉത്തരം ഓരോരുത്തരും സ്വയം കണ്ടെത്തുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ഇഷ്ടത്തിനും, ഹിതത്തിനും തക്കവണ്ണം ഓടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ