“ഏറ്റവും പുറകിൽ”
വചനം
ലൂക്കോസ് 14 : 10
നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോടു: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും.
നിരീക്ഷണം
യേശു തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ച ദിവസം മുതൽ ഇതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ഏറ്റവും പുറകിലെ സ്ഥാനം സ്വീകരിക്കുക എന്നതാണ് എപ്പോഴും ദാസ നേതാവിന്റെ രീതി. ക്രിസ്തുവിന്റെ ജീവിതവും പഠിപ്പിക്കലുകളും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. യേശു പറഞ്ഞു നിങ്ങളെ ഒരുവൻ വിരുന്നിന് ക്ഷണിച്ചാൽ അവടെ പോയി പിന്നിൽ ഇരിക്കുക നിങ്ങളെ വിളിച്ച വ്യക്തി നിങ്ങളെ കാണുകയും നിങ്ങളുടെ അടുത്ത് ഇരിക്കുവാൻ ആഗ്രഹിക്കുകയും ചെയ്താൽ അയാൾ നിങ്ങളെ മുന്നിലേയക്ക് ക്ഷണിക്കും.
പ്രായോഗികം
ഏറ്റവും പുറകിൽ നിന്ന് തുടങ്ങിയാൽ അവിടെ നിന്ന് പിന്നെ പോകുവാൻ ഒരേ ഒരു വഴിയെയുള്ളൂ അത് അവിടെ നിന്നും മികച്ച ഒരു സ്ഥലത്തേയ്ക്ക്. അങ്ങനെയെങ്കിൽ എപ്പോഴും വിജയിച്ച സാക്ഷ്യവുമായി ഒരു ദിവസത്തെ അവസാനിപ്പിക്കുവാൻ കഴിയും. ക്ഷണം ലഭിക്കാതെ ഒരു പ്രത്യേക സ്ഥാനത്തിന് അർഹതയുണ്ടെന്ന് സ്വയം തോന്നിപ്പിക്കുവാൻ ശ്രമിക്കുന്നവരെ നമുക്കു ചുറ്റും കാണുവാൻ കഴിയും. എന്നാൽ അവരോട് ആ പരിപാടിയിൽ നിന്ന് പുറത്തേയ്ക്ക് പോകുവാൻ ആവശ്യപ്പെടുമ്പോൾ അവരുടെ മുഖത്ത് ഒരു നാണക്കേട് ഉടനടി നിഴലിക്കുന്നത് കാണുവാൻ കഴിയും. ആരെയും ലജ്ജിപ്പിക്കുവാനോ അരും ലജ്ജിച്ചു കാണുവാനോ യേശു ആഗ്രഹിക്കുന്നില്ല. യേശുവിനെ അനുഗമിക്കുന്നവരായ നാം യേശുവിന്റെ വഴിയിലൂടെ നടക്കുമ്പോൾ നമ്മുടെ അടിസ്ഥാനപരമായ സ്വഭാവം താഴ്മ ആയിരിക്കണം. വിനയത്തിൽ നിന്നായിരിക്കണം തുടങ്ങേണ്ടത്. അങ്ങനെയെങ്കിൽ മുറിവേൽക്കാതിരിക്കുവാൻ ഇടയായി തീരും. വിനയത്തിൽ നിന്നു തുടങ്ങിയാൽ നാം ദുഃഖത്തിൽ വേരൂന്നുവാൻ ഇടയാകുകയില്ല. അങ്ങനെയാകുമ്പോൾ അഹങ്കാരവും വഴിമാറും. നാമും യേശു വീക്ഷിക്കുന്ന വീക്ഷണത്തോടുകൂടി നോക്കിയാൽ ഏറ്റവും പുറകിൽ നിന്ന് തുടങ്ങുന്നതാണ് ഏറ്റവും നല്ലത് എന്ന് മനസ്സിലാക്കുകയും അത് തിരഞ്ഞെടുക്കുകയും ചെയ്യും .
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ആരംഭം ഏറ്റവും പുറകിൽ നിന്നാണ് ആകയാൽ ഞാൻ ഒരിക്കലും ലജ്ജിച്ചുപോകുവാൻ ഇടായാകാതെ എന്നും നിലനിൽക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ