Uncategorized

“ഏറ്റവും പ്രാധാന്യമുള്ളത് ചെയ്യുക”

വചനം

ലുക്കോസ് 12 : 31

അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും കിട്ടും.

നിരീക്ഷണം

യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് സംസാരിക്കുന്ന ഭാഗമാണിത്. യേശു ഇപ്രകാരം അരുളിചെയ്തു “ഏറ്റവും പ്രാധ്യമുളളത് ചെയ്യുവാൻ ഉത്സാഹിക്കുക”. യേശുക്രിസ്തു ഈ ഭൂമിയിലായിരുന്നപ്പോള്‍ ദൈവ രാജ്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും പൂർണ്ണ ഹൃദയത്തോടെ ദൈവരാജ്യത്തെ പിന്തുടരുവാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ഈ ലോക ജീവതത്തിന് അവശ്യമായത് എല്ലാം കൃത്യ സമയത്ത് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക എന്നതാണ് ഏറ്റവും പാധാന്യമുളളതെന്ന് യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് അരുളിചെയ്തു.

പ്രായോഗീകം

ആരെങ്കിലും നമ്മോട്, ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്താണെന്ന് ചോദിച്ചാൽ ഉടനെ “ദൈവരാജ്യം” എന്ന് ആരും പറയുകയില്ല. സാധാരണയായി നാം പറയുന്നത് എന്റെ കുടുംബം, കടങ്ങള്‍ തീർക്കുക, ജോലി, പ്രായമായ മാതാപിതാക്കളെ പരിപാലിക്കുക, കുഞ്ഞുങ്ങള്‍ക്കുവേണ്ടി കരുതുക എന്നിങ്ങനെയുള്ള ലിസ്റ്റുകള്‍ നാം ആദ്യം പറയും. എന്നാൽ യേശു പറഞ്ഞു നിങ്ങളുടെ ജീവിതത്തിന്റെ പ്രധമ സ്ഥാനം ദൈവ രാജ്യം അന്വേഷിക്കുക എന്നതാണ് എന്നാൽ ബാക്കി എല്ലാം ദൈവത്താൽ നിറവേറ്റപ്പെട്ടിരിക്കും. സുവിശേഷകർക്കു പോലും കർത്താവ് പറഞ്ഞ ഈ ലളിതമായ കാര്യം ചെയ്യുവാൻ പ്രയാസമാണെങ്കിൽ മറ്റുള്ളവർക്ക് അത് എങ്ങനെ ആയിരിക്കും. യേശുവിന്റെ വാക്കുകള്‍ ലളിതമാണെന്നാണ് നാം വിചാരിക്കുന്നത്. എന്നാൽ യേശുവിന്റെ വാക്കുകള്‍ ലളിതമാണെങ്കിലും അതു ചെയ്യുവാൻ വളരെ പ്രയാസമാണ്. യേശുവിന്റെ വാക്കുള്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അനുസരിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന് ആവശ്യമായത് ദൈവ ചെയ്യും. ഈ ദൈവ വചനം പറയുന്നതുപോലെ ചെയ്യുവാൻ കഴിഞ്ഞാൽ അതിന്റെ ഫലം അതിശയിപ്പിക്കുന്നതായിരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വചനപ്രകാരം ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് എന്നെ സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു. അങ്ങയുടെ വചനത്തിൽ ഏറ്റവും പ്രാധാന്യമുള്ളവ ചെയ്ത് അനുഗ്രഹം പ്രാപിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ