“ഏറ്റവും മികച്ച അഭയദാതാവ്”
വചനം
സങ്കീർത്തനം 46 : 1
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
നിരീക്ഷണം
ദാവീദ് രാജാവ് തന്റെ ജീവിത്തിലുടനീളം നിലനിൽക്കുന്ന ഒരു തീരുമാനം അറിയിച്ചു. നമ്മുടെ കഷ്ട ദിവസങ്ങളിൽ നാം ഓടി അടുക്കേണ്ടത് ദൈവത്തിങ്കലേയക്ക് മാത്രമാണ്. അങ്ങനെയെങ്കിൽ അതിനെ അതിജീവിക്കുവാൻ വേണ്ട ശക്തി ദൈവം നൽകും.
പ്രായോഗീകം
പ്രശ്നങ്ങൾ എപ്പോഴും എനിക്കാണ് എന്ന് ചിന്തിക്കുന്നവരുണ്ടാകും. അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കുവാൻ കഴിയും എന്നും ചിന്തിച്ച് ഭാരപ്പെടുന്നവരും ഉണ്ടാകും. നമ്മുടെ പശ്നങ്ങളിൽ ആരിലേയ്ക്ക് തിരിയണം എന്ന് അറിയാതിരിക്കുന്നതാണ് നമ്മുടെ വെല്ലുവിളി. നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം നേടുവാൻ നാം പലപ്പോഴും ഈ ലോകത്തിലെ പലതിനെയും ആശ്രിക്കുന്നതാണ് പതിവ്. എന്നാൽ എല്ലാ കഴിവുകളും, ശക്തിയും ഉള്ള ദാവീദ് രാജാവ് ഇവിടെ പറയുകയാണ് ദൈവമാണ് തന്റെ അഭയസ്ഥാനം എന്ന്. തന്റെ ജീവത്തിലെ എറ്റവും വെല്ലുവിളി നറഞ്ഞ സമയത്തും തനിക്ക് ആവശ്യമായതെല്ലാം നൽകുവാൻ കഴിയുന്നത് ദൈവത്തിനാണെന്ന് താൻ തിരിച്ചറിഞ്ഞു അത് അവന് അനുഗ്രഹമായി തീർന്നു. ആകയാൽ ഏത് പ്രശ്ന സംമ്പൂർണ്ണമായ സഹചര്യങ്ങളിലും നമ്മെ നയിക്കുവാനും സഹായിക്കുവാനും കഴിയുന്ന ദൈവത്തിങ്കലേയ്ക്ക തിരിഞ്ഞ് ജീവിക്കുവാൻ നമുക്ക് തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഏതു സാഹചര്യങ്ങളിലും അങ്ങയിൽ ആശ്രയിച്ച് നലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ