Uncategorized

“ഒരിക്കലും മറക്കരുത്!!”

വചനം

സംഖ്യാപുസ്തകം 14:2

യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.

നിരീക്ഷണം

സർവ്വശക്തനായ ദൈവത്തിന്റെ ശക്തമായ കൈയ്യാൽ യിസ്രായേൽ ജനത്തെ മിസ്രയിമിൽ നിന്ന് വിടുവിച്ച് പുറത്തുകൊണ്ടുവന്നു. ദൈവം അവരെ വാഗ്ദത്ത ദേശത്ത് കൊണ്ടുപോകുവാൻ സമയം അടുത്തപ്പോൾ, അവൻ പന്ത്രണ്ടു പോരെ കനാൻ ഉറ്റുനോക്കുവാൻ വിട്ടു അതിൽ 10 പോർ മടങ്ങിവന്ന് തെറ്റായ വിവരം ജനത്തിന് നൽകി. ആ ദേശം നമുക്ക് കീഴടക്കുവാൻ അസാധ്യമാണെന്ന് അവർ ജനത്തെ അറിയിച്ചു. അപ്പോൾ ജനം മോശയ്ക്കും അഹരോനും എതിരായി പിറുപിറുക്കുകയും ഞങ്ങൾ മിസ്രയിമിൽ തന്നെ താമസിച്ചാൽ മതിയായിരുന്നു എന്ന് അവർ ആഗ്രഹിക്കുകയും മാത്രമല്ല മരിക്കുവാൻ പോലും ഇച്ഛിക്കുകയും ചെയ്തു.

പ്രായേഗീകം

യസ്രായേൽ ജനം ഏകദേശം 400 വർശത്തിലേറെ മിസ്രയിമിൽ അടമകളായി പാർത്തിരുന്നു. മിസ്രയിമ്യർ ക്രൂരന്മാരായ യജമാനന്മാരായിരുന്നു. മസ്രയിമിൽ നിന്ന് അവർ വിടുവിക്കപ്പെട്ടതു തന്നെ വളരെ അത്ഭുതകരമായിട്ടായിരുന്നു എന്ന് ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം ചെയ്ത അത്ഭുതങ്ങൾ അവർ തന്നെ പലയിടത്തും വിവരിച്ചിരിക്കുന്നു. അങ്ങനെ കടന്നുവന്ന ജനം വാഗ്ദത്ത നാടിന് അടുത്തെത്തുകയും അതിനെ കീഴടക്കി വാഴുവാൻ അടുത്തിരിക്കുകയം ചെയ്യുമ്പോൾ തെറ്റായ ഒരു അറിയിപ്പ് അവരെ വല്ലാതെ നിരാശരാക്കി. മിസ്രയിമനെക്കുറിച്ചുള്ള ഓർമ്മ വളരെ നല്ലതാണെന്നു പോലും അവർ പറയുന്നു. വീണ്ടും അടിമത്വത്തിലേയക്ക് മടങ്ങിപ്പോകുവാൻ അവർ ആഗ്രഹിച്ചു. എന്തുകൊണ്ട് അവർ അങ്ങനെ ചിന്തിച്ചു? കാരണം, അവരെ വിടുവിച്ച അദ്യശ്യനായ ദൈദവത്തെ അവർ വിശ്വസിച്ചില്ല എന്നതു തന്നെ കാരണം. യോശുവിനെ അനുഗമിക്കുന്ന ഓരോ വിശ്വാസിയും കൃത്യമായ ആത്മീക പക്വത പ്രാപിക്കേണ്ടത് ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ, നാം അതു ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ സർവ്വശക്തനായ ദൈവത്തിന്റെ ശക്തിയെ നാം മറക്കും. അവൻ നമ്മെ നമ്മുടെ ദുഃഖങ്ങളിൽ നിന്നും, ഏകാന്തതകളിൽ നിന്നും, രോഗത്തിൽ നിന്നും, നഷ്ടങ്ങളിൽ നിന്നും ഇല്ലായ്മയിൽ നിന്നും എല്ലാം വിടുവിച്ചത് നാം വേഗത്തിൽ മറന്നുപോകുവാൻ ഇടയുണ്ട്. അപ്രതീക്ഷിതമായി ഒരു പരിശോധന വരുമ്പോൾ നാം എല്ലാ നിലയിലും തകർന്ന് ഇനി മുൻപോട്ടു പോകുവാൻ കഴിയില്ല എന്ന് ചിന്തിക്കും. അങ്ങനെയുള്ള പരിശോധനാ സമയത്ത് ആ ചിന്തകളെല്ലാം നിർത്തുക!! “ഒരിക്കലും മറക്കരുത്!!” ദൈവം മുമ്പ് ചെയ്തിട്ടുണ്ട് ആകയാൽ അവൻ വീണ്ടും ചെയ്യുവാൻ ശക്തനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

പരിശോധനകളിൽ തളരാതെ അങ്ങ് ചെയ്ത അത്ഭുതപ്രവർത്തികളെ ഓർത്തുകൊണ്ട് പിന്നെയും മുമ്പോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x