“ഒരു അനുഗ്രഹമായും തീരുക”
വചനം
അപ്പോ. പ്രവൃത്തി 28 : 9
ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൌഖ്യം പ്രാപിച്ചു.
നിരീക്ഷണം
275 തടവുകാരും പൌലൊസും ഉൾപ്പടെ കപ്പലിൽ റോമിലേയ്ക്ക് പോകുന്നവഴിയിൽ ഒരു ഈശാനമൂലൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയും മെലീത്ത ദ്വീപിൽ തടവുകാരെല്ലാവരും ഒരുവിധം രക്ഷപ്പെട്ട് എത്തുകയും ചെയ്തു. പൌലൊസിന്റെ വിശ്വസ്ഥമായ പ്രാർത്ഥന മൂലമാണ് തടവുകാരെല്ലാവരും കൊടുങ്കാറ്റിൽ കടലിൽ നഷ്ടപ്പടാതെ രാക്ഷപ്രാപിച്ചത്. അവിടെ എത്തിയപ്പോൾ പൌലൊസിനെ ആ ദ്വീപിന്റെ തലവനായ റോമൻ നേതാവിന്റെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി.അവന്റെ പിതാവ് രോഗി ആയിരുന്നു, പൌലൊസ് അവനുവേണ്ടി പ്രാർത്ഥിച്ചു, അവൻ സുഖം പ്രാപിച്ചു. അത് ദ്വീപിലുള്ള മറ്റുള്ളവർ അറിഞ്ഞപ്പോൾ ആ ദ്വീപിലെ എല്ലാ രോഗികളെയും പൌലൊസിന്റെ അടുക്കൽ കൊണ്ടു വന്നു, അവൻ പ്രാർത്ഥനയിലൂടെയും യേശുവിലുള്ള വിശ്വാസത്തിലൂടെയും അവിടെ ഉണ്ടായിരുന്ന എല്ലാ രോഗികളെയും സൗഖ്യമാക്കി.
പ്രായോഗികം
പുതിയ നിയമം ഉടനീളം നാം വായിക്കുമ്പോൾ അപ്പോസ്ഥലന്മാർ സുവിശേഷം പ്രസംഗിക്കുക എന്ന ആത്മപ്രചോദനം മാത്രമല്ല മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകുക എന്നതിനും കൂടെ ആയിരുന്നു അവരെ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കുവാൻ കഴിയും. ആരെങ്കിലും മരിച്ചാൽ അവരെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയർപ്പിക്കുക, അന്ധനെകണ്ടാൽ അവന് വേണ്ടി പ്രാർത്ഥിച്ച് അവനെ സൗഖ്യമാക്കുക, മുടന്തനെ സുഖപ്പെടുത്തുക, പാപത്തിലും അന്ധകാരത്തലും കിടന്ന് ആരെങ്കിലും ഉഴലുന്നതുകണ്ടാൽ അവർക്കുവേണ്ടി പ്രാർത്ഥിച്ച് അവരെ അതിൽ നിന്ന് മോചിപ്പിച്ച് രക്ഷാമാർഗ്ഗത്തിലേയ്ക്ക് കൊണ്ടു വരിക. സാമ്പത്തിക സഹായം ആർക്കെങ്കിലും ആവശ്യമാണെങ്കിൽ അത് യേശുവിനെ അനുഗമിക്കുന്നവരിൽ നിന്ന് വാങ്ങി ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക എന്നിവയും കൂടെ അപ്പോസ്ഥലന്മാർ ചെയ്തിരുന്നതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ “മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായിതീരുക” എന്നതായിരുന്നു അവരുടെ ലക്ഷ്യം. ലോകത്ത ഒറ്റയ്ക്ക് പൂർണ്ണമായി മാറ്റുവാൻ യേശുവിന്റെ അനുയായികളായ വ്യക്തികളെ വിളിക്കപ്പെട്ടിട്ടില്ല. എന്നാൽ മറ്റുള്ളവർക്ക് അസാധ്യമായ ചിലത് അവരുടെ കൈയ്യിൽ കൊടുത്തിട്ടുണ്ട് അത് അവർക്ക് ചെയ്യുവാൻ കഴിയും. യഥാർത്ഥ യേശുവിന്റെ സേവകരായിരിക്കുവാൻ കഴിയുന്ന വിധത്തിൽ നമ്മെ സേവനത്തിനായി സജ്ജരാക്കിയിരിക്കുന്നു, ആകയാൽ നമുക്ക് സുവിശേഷം പറയുന്നതോടൊപ്പം മറ്റുള്ളളവർക്ക് ഒരു അനുഗ്രഹമായും തീരാം!!
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെ മറ്റുള്ളവർക്ക് ഒരു അഗ്രഹമായി തീരുവാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ