“ഒരു കൊട്ടാരത്തിലെ ജയിലിൽ”
വചനം
അപ്പോ.പ്രവർത്തി 23 : 35
വാദികളും കൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
നിരീക്ഷണം
പൗലോസിനെ വീണ്ടും വ്യാജമായി കുറ്റപ്പെടുത്തി, ഇത്തവണ സൻഹെദ്രീൻ സംഘവുമായി ബന്ധപ്പെട്ട ആളുകൾ ആയിരുന്നു അപ്രകാരം ചെയ്ത്. എന്നാൽ പൗലോസിന്റെ അനന്തരവൻ അത് മനസ്സിലാക്കി, അമ്മാവനോട് പറഞ്ഞു, പൗലോസ് അവനെ റോമൻ കാവൽക്കാരുടെ സേനാപതിയുടെ അടുക്കൽകൊണ്ടുപോയി. പൗലോസിനെ കൈസര്യയിലേക്ക് മാറ്റി, അവിടെ ഗവർണർ ഫെലിക്സ് പൗലോസിനെ ഹെരോദാരാജാവിന്റെ കൊട്ടാരത്തിൽ കാവലിൽ തടഞ്ഞുവച്ചു.
പ്രായോഗീകം
ദൈവത്തിന്റെ പൂർണ്ണ ഹിതപ്രകാരം റോമൻ ഗവർണറായ ഫെലിക്സിനെ കാണാൻ കാവലിൽ കൈസര്യയിലേക്ക് കൊണ്ടുപോകുന്ന പൗലോസിന്റെ അത്ഭുതകരമായ ഒരു കഥയാണിത്. ഫെലിക്സിന് വിവരം ലഭിക്കുമ്പോഴേക്കും, പൗലോസിനെക്കുറിച്ച് വിഷാദിക്കുവാൻ അദ്ദേഹത്തിന് വളരെ വൈകിയിരുന്നു. എന്നിരുന്നാലും പൗലോസ് പ്രധാനിയാണെന്ന് അവനറിയാം, ഹെരോദാവ് രാജാവിന്റെ കൊട്ടാരത്തിൽ അവനെ തടവിലാക്കിയിരിക്കുന്നു. അത് കർത്താവിനെപ്പോലെയല്ലേ. ഇതാ അവന്റെ പ്രീയപ്പെട്ട ദാസന്മാരിൽ ഒരാൾ, മിക്കവാറും പണമില്ലാതെ പക്ഷേ ഒരു രാജകീയ തടവുകാരനെപ്പോലെ കാവൽ ഏർപ്പെടുത്തി പരിപാലിക്കപ്പെടുന്നു. ഇന്ന് യേശുവിനോടൊപ്പം നിൽക്കൂ, എന്റെ സുഹൃത്തേ, അവൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല . നിങ്ങൾ പുട്ടിയിട്ടിരിക്കപ്പെടുമ്പേഴും നിങ്ങൾ ഒരു കൊട്ടാരത്തിലാണെന്ന് തോന്നിപ്പിക്കുവാൻ യേശുവിന് കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ പ്രധിസന്ധികളിൽപോലും അനുഗ്രഹിക്കപ്പെട്ടവനായി നടത്തുന്നതിനായി നന്ദി. അങ്ങ് മാത്രം ദൈവമായിരിക്കയാൽ, അങ്ങയിൽ ആശ്രയിച്ച് നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
