“ഒരു പക്ഷേ നമ്മൾ വിചാരിച്ചതിലും വേഗത്തിൽ”
വചനം
യെശയ്യ 17 : 8
തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
നിരീക്ഷണം
യെശയ്യാ പ്രവാചകൻ യിസ്രായേൽ ജനം തങ്ങളുടെ സ്രഷ്ടാവിങ്കലേക്ക് തിരിയുന്ന ഒരു കാലം വരുമെന്ന് പ്രവചിച്ചിരുന്നു. മാത്രമല്ല അവർ യിസ്രയാലിന്റെ പരിശുദ്ധനായ ദൈവത്തിങ്കൽ തങ്ങളുടെ ദൃഷ്ടി പതിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
പ്രായോഗീകം
ഈ വചനം നാം അതിശത്തോടും നടുക്കത്തോടും ചിന്തിക്കേണ്ട ഒന്നാണ്. കാരണം ഇത് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു സംഭവത്തെക്കുറിച്ച് വിവരിക്കുന്നതാണ്. യെശയ്യാ പ്രവാചകന്റെ പുസ്തകം 17-ാം അധ്യായത്തിലെ ആദ്യ 7 വാക്യങ്ങൾ രണ്ട് സ്ഥലങ്ങളെക്കുറിച്ച് പറയുന്നു. ഒന്ന് ദമാസ്ക്കസും മറ്റൊന്ന് യിസ്രായലും ആണ്. ദമാസ്ക്കസ് നഗരം ഇനി ഒരു നഗരമായിരിക്കയില്ല, മറിച്ച് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറുന്ന ഒരു ദിവസം വരും എന്ന് പ്രവാചകൻ എഴുതിയിരിക്കുന്നു (വാക്യം 1). കഴിയുമെങ്കിൽ ഓൺലൈനിൽ പോയി ദമാസ്ക്കന്റെ ചിത്രങ്ങൾ നോക്കാവുന്നതാണ്, അപ്പോൾ ഇത് സത്യമായി നേരിട്ട് കാണാം. ദമാസ്ക്കസിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ ഒരു ബോംബ് സ്ഫോടനത്താൽ നശിച്ചതു പോലെ കാണുവാൻ കഴിയും. കാരണം അത് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഫലമാണ്! ദമാസ്ക്കസിന് കുറഞ്ഞത് അയ്യായിരം വർഷത്തെ പഴക്കമുണ്ട്! എന്നാൽ ഈ പ്രവചനം ഇപ്പോഴാണ് നിറവേറുന്നത്. അതുപോലെ, യിസ്രായലിന്റെ മുഖ്യഭാഗങ്ങളിലും നാശങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് അവരെ സർവ്വശക്തിയുള്ള ദൈവത്തിങ്കലേയക്ക് തിരിയുന്ന ഒരു ഘട്ടത്തിലേയക്ക് കൊണ്ട് എത്തിക്കും. അത് ദൈവം അവർക്ക് ഉത്തരം നൽകുന്ന ഒരു കാലഘട്ടം ആയിരിക്കും. ആകയാൽ യേശുവിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും ഉണരേണ്ടകാലം ആണിത്. കാരണം യേശുവിന്റെ വരവ് ഏറ്റവും അടുത്തു എന്നതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. അത് നാം ചിന്തിച്ചതിലും ഏറ്റവും വേഗം സംഭവിക്കും. ആകയാൽ ഒരു കാര്യം ഓർപ്പിക്കട്ടേ, കർത്താവ് നമുക്ക് തരുന്ന സമയം തക്കത്തിന് ഉപയോഗിക്കുക, കർത്താവ് ചെയ്യുവാൻ പറയുന്ന കാര്യങ്ങൾ വേഗത്തിൽ ചെയ്യുക, കർത്താവിന്റെ വരവ് നാം ചിന്തിക്കുന്നതിലും വേഗത്തിൽ നടക്കുവാൻ പോകുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വരവ് ഏറ്റവും ആസന്നമായി എന്ന് ഓർത്തുകൊണ്ട് അങ്ങ് കല്പിച്ചിരിക്കുന്ന കാര്യങ്ങൾ വേഗത്തിൽ ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ