Uncategorized

“ഒരു പേരിലെന്തിരിക്കുന്നു?”

വചനം

യെഹെസ്ക്കേൽ 20 : 9

എങ്കിലും അവരുടെ ചുറ്റും പാർക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമം നിമിത്തം പ്രവർത്തിച്ചു.

നിരീക്ഷണം

തന്റെ സ്വന്തം ജനമായ യിസ്രായേലിനെ മിസ്രയിം അടിമത്വത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നത് തന്റെ നീതിനിഷ്ഠമായ നാമം നിമിത്തമാണെന്നും എന്നാൽ തന്റെ ജനത്തിന്റെ ഹൃദയം എപ്പോഴും സ്വാർത്ഥമാണെന്നും അവർ തെറ്റിപ്പോകുന്ന ഹൃദയം ഉള്ളവരാണെന്നുംവ്യക്തമായി ദൈവത്തിന് അറിയാമായിരുന്നു എന്നും തന്റെ പ്രവാചകനായ യെഹെസ്ക്കേലിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നു.

പ്രായോഗികം

ഈ വചനത്തിൽ നമ്മുടെ സ്വർഗ്ഗീയ പിതാവ് തന്റെ നാമത്തിന്റെ നീതി നിഷ്ഠമായ പ്രശസ്തിയെക്കുറിച്ച് വളരെ അധികം ശ്രദ്ധാലുവായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.  എന്നാൽ നാം ചോദിച്ചേക്കാം ഒരു പേരിൽ എന്തിരിക്കുന്നു? തന്റെ പിതാവിന്റെ നാമം നിന്ദിക്കപ്പെടാതിരിക്കുവാൻ യേശു വളരെ കഷ്ടം സഹിച്ച് ക്രൂശിൽ മരിക്കുവാൻ തയ്യാറായി. അങ്ങനെയാണ് നമുക്ക് സ്വർഗ്ഗം ലഭിക്കുവാൻ ഇടയായത്. എന്നാൽ നമുക്ക് ആ സ്വർഗ്ഗം നേടണമെങ്കിൽ നാം യേശിക്രിസ്തുവിന്റെ നാമത്തിന് കോട്ടംവരുത്താതെ ജീവിത വിശുദ്ധിയിലും വേർപാടിലും ജീവിക്കേണ്ടത് ആവശ്യമാണ്. യേശുക്രിസ്തു പിതാവിന്റെ പേരിന് കോട്ടം വരുത്താതെ ജീവിച്ചതുപോലെ നാം നമ്മുടെ യേശുക്രിസ്തുവിന്റെ പേരിന് കോട്ടം വരുത്താതെ ജീവിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ നാമത്തെ അശുദ്ധമാക്കാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ