“സമൂലമായ ഒരു ക്ഷണം”
വചനം
ലൂക്കോസ് 5 : 10
ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: “ഭയപ്പെടേണ്ടാ ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും” എന്നു പറഞ്ഞു.
നിരീക്ഷണം
യേശുക്രിസ്തു ശീമോൻ പത്രോസിനോട് തന്നെ രൂപാന്തരപ്പെടുത്തുന്ന ആഹ്വാനം പുറപ്പെടുവിക്കുന്നതാണ് ഈ വേദ ഭാഗം. ഭയപ്പെടേണ്ട, ഞാൻ നിന്നെ മനുഷ്യരെ പിടിക്കുന്നവനാക്കാം എന്ന് പറഞ്ഞു. ലളിതവും എന്നാൽ ഗഹനവുമായ ഈ പ്രസ്ഥാവന ശീമോന്റെ ജീവിത്തിൽ വഴിതിരിച്ചുവിടലിന്റെയും ശിഷ്യത്വത്തിന്റെയും സുപ്രധാന നിമിഷങ്ങളായിരുന്നു.
പ്രായോഗികം
പത്രോസ് യേശുക്രിസ്തുവിന്റെ വിളി ഏറ്റെടുത്തു എന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ യേശുവിന്റെ വിളിയോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? നിങ്ങളുടെ ജീവിതത്തെ വിശ്വാസത്തോടെ കർത്താവിന് സമർപ്പിക്കുവാൻ യേശു ആവശ്യപ്പെടുകയാണ്. പത്രോസിനെപ്പോലെ നാമും ദൈവത്തിന്റെ വിളി ഏറ്റെടുത്താൽ ജീവിതത്തിന് അർത്ഥമുണ്ടാകും. യേശുക്രിസ്തുവിന്റെ സമൂലമായ ക്ഷണത്തെ ഒരിക്കലും ഭയപ്പെടുകയോ നിരസിക്കുകയോ ചെയ്യരുത്. ഓർക്കുക, നമ്മുടെ ജീവിത്തിന്റെ എല്ലാ നാളുകളിലും യേശു നമ്മാടുകൂടെ ഉണ്ടാകും. യേശുക്രിസ്തു നമ്മെ ലക്ഷ്യങ്ങൾ നിറഞ്ഞ ഒരു ജീവിത്തിലേയ്ക്കാണ് ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിച്ച് കർത്താവിനോട് ചേർന്ന് ജീവിക്കുവാൻ നമുക്ക് തീരുമാനിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതയാത്രയിൽ അങ്ങ് എന്നോടെപ്പം ഉള്ളതുകൊണ്ട് ഭയം കൂടൊതെ മുന്നോട്ട് പോകുന്നു. അങ്ങയുടെ ക്ഷണം സ്വീകരിച്ച് അന്ത്യത്തോളം അതിൽ നലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ