“ഒറ്റയ്ക്ക് പൊരുതുക”
വചനം
2 രാജാക്കന്മാർ 10 : 28
ഇങ്ങനെ യേഹു ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
നിരീക്ഷണം
പണ്ഡിതന്മാർ പറയുന്നത് വേദപുസ്തകത്തിലെ രാജാക്കന്മാരുടെ രണ്ട് പുസ്തകങ്ങളും എഴുതിയത്ത് യിരമ്യാപ്രവാചകൻ ആണെന്നാണ്. യേഹു എന്ന ഒരു മനുഷ്യൻ ഒറ്റക്ക് ബാൽ വിഗ്രഹങ്ങളുടെ ആരാധനയെ യിസ്രയാലിൽ നിന്ന് പൂർണ്ണമായി നശിപ്പിച്ചു എന്ന് യിരമ്യാപ്രവാചകൻ ഇവിടെ വ്യക്തമായും ദൃഢമായും എഴുതിയിരിക്കുന്നു. ദുഷ്ടനായ ആഹാബ് രാജാവിന്റെ ഭരണകാലത്ത് ബാൽ വിഗ്രങ്ങളുടെ ആരാധന വീണ്ടും കൊണ്ടു വന്നു.
പ്രായേഗീകം
ഒരു ജനതയ്ക്ക് വിജയം നേടിത്തരുന്നത് പലരുടെയും കൈകളിലൂടെയാണ്. ദൈവത്തിന്റെ കൈകൾ എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കും എന്നതും സ്ത്യമാണ് എന്നാൽ ഒരു ശക്തനായ നേതാവില്ലെങ്കിൽ ആ കൈകളുടെ പ്രവൃത്തി പാഴായിപ്പോകും. യെഹൂ യിസ്രായേലിലെ മറ്റൊരു മഹാനായ രാജാവായ യെഹോശാഫാത്തിന്റെ മകനായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത്, രാജാവായ യേഹൂ ആഹാബ് രാജാവിന്റെ ശേഷിച്ചിരുന്ന ഭവനക്കാരെയും നശിപ്പിച്ചു. ഏലിയാവിന്റെ പ്രവചനം നിവേറ്റിക്കൊണ്ട് ദുഷ്ടനായ ഈസബേലിനെ നശിപ്പിച്ചതും യേഹുവായിരുന്നു. പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ യേഹൂ യിസ്രായേലിലെ ബാലിന്റെ ആരാധനയെ ഒറ്റ്യ്ക്ക് നശിപ്പിച്ചുവെന്ന് യിരമ്യാ പ്രവാചകൻ വ്യക്തമാക്കുമ്പോൾ ദൈവം ഇന്നും ഇത്തരത്തിൽ ഉറപ്പും ധൈര്യവുമുള്ള വ്യക്തികളെ അന്വേഷിക്കുന്നുണ്ടെന്നത് സത്യമാണ്. ദൈവത്തിന്റെ കാര്യങ്ങൾക്കുവേണ്ടിയുള്ള ഒരു അശ്രദ്ധമായ ഉപേക്ഷിക്കലിനെക്കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്. തന്റെ നീതിക്കുവേണ്ടി ഒറ്റയ്ക്ക് നിലകൊള്ളുവാനും അശുദ്ധിയെ പിന്തിരിപ്പിക്കുവാനും നശിപ്പിക്കുവാനും തയ്യാറുള്ള ഒരാളെ ദൈവം അന്വേഷിക്കുന്നു. ആകായൽ നമുക്ക് നല്ലൊരു നേതാവിനേ ആവശ്യമാണ് ദൈവത്തിന്റെ പ്രവൃത്തികളെ വെളിപ്പെടുത്തുവാൻ, അതിന് താങ്കൾ തയ്യാറാണോ?
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങേയ്ക്കുവേണ്ടി ഒറ്റയ്ക്കു പൊരുതുവാനും വിശുദ്ധിക്കുവേണ്ടി ഉറപ്പോടെ നിലകൊള്ളുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ