“കരുണയുള്ളവരാകുക എന്നത് ശ്രമകരമാണ്”
വചനം
ലൂക്കോസ് 6 : 36
അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.
നിരീക്ഷണം
ഒലിവുമല പ്രസംഗത്തിനിടയിലാണ് യേശു ഈ വചനം പ്രസ്താവിച്ചത്. യേശുവിനെ അനുഗമിക്കുന്നവർ ഈലോകത്തിൽ എങ്ങനെ ജീവിക്കണം എന്ന് താൻ നിർദ്ദേശം നൽകുകയായിരുന്നു. ഈ വാക്യത്തിനുമുമ്പ് താൻ ഭാഗ്യപദവിയെക്കുറിച്ച് പ്രസംഗിച്ചിരുന്നു. താൻ അതു അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിന് മധ്യത്തിൽ ഒരു നിമിഷം തന്റെ പ്രസംഗം നിർത്തി തന്റെ ചുറ്റും കൂടിയിരുന്ന ജനങ്ങളോട് നിങ്ങൾ മറ്റുള്ളവരോട് കരുണകാണിക്കുക കാരണം സ്വർഗ്ഗസ്ഥനായ പിതാവ് സ്വർഗ്ഗസിംഹാസനത്തിൽ ഇരുന്നുകൊണ്ട് അങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് വെളിപ്പെടുത്തികൊടുത്തു.
പ്രായോഗികം
ഈ ഭൂമിയൽ മത്സരികളായി ജനിച്ച് വളർത്തപ്പെടുന്നവരായ നമുക്ക് മനസ്സിലാകാത്ത അസ്വാഭാവികത നിറഞ്ഞ കാര്യങ്ങളാണ് യേശുവിന്റെ എല്ലാ പ്രസംഗങ്ങളും. പൌലോസ് അപ്പോസ്ഥലൻ ഇപ്രകാരം പറഞ്ഞു, “എല്ലാവരും പാപം ചെയ്ത് ദൈവ മഹത്വമില്ലാത്തവരായി തീർന്നിരിക്കുന്നു” (റോമർ 3:32). ഒരു മത്സര ഹൃദയം ഉളള അല്ലെങ്കിൽ നമ്മോട് തെറ്റായി പെരുമാറിയ ഒരാളോട് കരുണ കാണിക്കുന്നത് സ്വാഭാവികം അല്ല. എന്നാൽ യേശു എപ്പോഴും മാനുഷീക സ്വാഭവത്തിനെതിരായി പ്രസംഗിക്കുകയും താൻ പ്രസംഗിക്കുന്നത് തന്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തു. യേശുക്രിസ്തു സ്വർഗ്ഗസ്ഥനായ പിതാവ് പറഞ്ഞയച്ചതെല്ലാം നമ്മോട് പറയുക മാത്രമല്ല ഭൂമിയിലെ ജനങ്ങളോട് താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന് ഇവിടെ ജീവക്കുന്നതുപോലെ ജീവിക്കണം എന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് യേശുവിന്റെ എറ്റവും വലീയ ആഗ്രഹം ആയിരുന്നു. മറ്റൊരാളെ വിധിക്കുവാൻ നമ്മുടെ ഹൃദയം ഒരുങ്ങിയിരിക്കുമ്പോൾ ആ വ്യക്തിയോട് കരുണ കാണിക്കുന്നത് ഒരു പ്രയാസകരമായ അവസ്ഥയായി മാറുന്നു. എന്നാൽ അങ്ങനെ ചെയ്യണം എന്നാണ് യേശു പഠിപ്പിച്ചതും യേശു ചെയ്തതും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെപ്പോലെ മറ്റുള്ളവരോട് കരുണ കാണിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ