“കരുണാമയനായ യേശു”
വചനം
മീഖാ 7 : 18
അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.
നിരീക്ഷണം
ആമോസിനെപ്പോലെ മീഖായും ഒരു ഗ്രാമീണ പ്രവാചകനായിരുന്നു. അദ്ദേഹത്തിന്റെ മറ്റ് സമകാലീകരിൽ യെശയ്യാവ്, ഹോശയാ എന്നിവരും ഉൾപ്പെടുന്നു. മീഖാ യെരുശലേമിലേക്കുള്ള യാത്രകളിൽ കണ്ട പാപത്തെ വെറുത്തു അതിൽ താൻ ഒരിക്കലും ഉൾപ്പെട്ടിരുന്നില്ല. യിസ്രായേലിന്റെയും യഹൂദയുടെയും പാപത്തിനെതിരെ അദ്ദേഹം എഴുതി. എന്നിരുന്നാലും പ്രവചനങ്ങളുടെ പുസ്തകം മുഴുവനും നമ്മുടെ ദൈവം പാപങ്ങളെ മറ്റാരെക്കാളും ക്ഷമിക്കുമെന്നും ദൈവം കോപം സൂക്ഷിക്കുന്നില്ല എന്നും ദയയിലാണ് ദൈവത്തിന് പ്രസാദമുള്ളതെന്നും വ്യക്തമാക്കിയിരിക്കുന്നു.
പ്രായോഗീകം
യോശുവിനെക്കുറിച്ച് ഇതുവരെ അറിഞ്ഞിട്ടില്ലാത്തവരാണ് താങ്കൾ എങ്കിൽ തീർച്ചയായും യേശുവിങ്കലേയ്ക്ക് സ്വാഗതം അരുളി ചെയ്യുന്നു. എന്റെ അത്ഭുതകരമായ യേശുക്രിസ്തുവിനെക്കുറിച്ച് പറയുവാൻ കഴിയുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന് നമ്മുടെ യേശു കരുണാ മയനാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്തതെല്ലാം ഖേദകരം മാത്രമല്ല, ക്ഷമിക്കുവാനാകാത്തതുമാണെന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ വീണ്ടും ചിന്തിക്കുക. എനിക്ക് നിങ്ങൾക്കായി ഒരു വലിയ കാര്യം പറയുവാനുണ്ട്. യേശു കോപം സംഗ്രഹിച്ചുവയ്ക്കുന്നില്ല അവൻ നിങ്ങളോട് കരുണ കാണിക്കുവാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്തു ചെയ്താലും നിങ്ങൾ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിച്ചാലും അതൊക്കെ മാറ്റിക്കളയുക. യേശു നിങ്ങളോട് ക്ഷമിക്കുവാനും നിങ്ങളെ സ്നേഹിക്കുവാനും നിത്യജീവനാൽ നിങ്ങളെ നിറയ്ക്കുവാനും ആഗ്രഹിക്കുന്നു. യേശുക്രിസ്തു നമ്മുടെ കരുണാമയനാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ കരുണകൊണ്ട് പിന്നെയും നുന്നോട്ട് നയിക്കുമാറാകണമേ. ആമേൻ