“കലാപകാരികളായ കുഞ്ഞാടുകളുടെ നിശബ്ദത”
വചനം
ലൂക്കോസ് 20 : 26
അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
നിരീക്ഷണം
ലൂക്കോസിന്റെ സുവിശേഷം 20-ാം അധ്യായത്തിലുടനീളം യേശുവിനെ തന്റെ സ്വന്തം വാക്കുകളിൽ കുടുക്കുവാനും ചോദ്യം ചെയ്യുവാനും ശ്രമിക്കുന്ന മൂപ്പൻമാരെയും പരീശന്മാരെയും പുരോഹിതന്മമാരെയും കാണുവാൻ കഴിയും. അവരാരും ആ കാര്യത്തിൽ വജയിച്ചില്ല (കാരണം അവർ സർവ്വശക്തിയുള്ള ദൈവത്തെയാണ് ചോദ്യം ചെയ്തത്), ആ അധ്യായത്തിന്റെ അവസാനം വിശുദ്ധ വേദപുസ്തകം പറയുന്നത്, അവർ നിശബ്ദരായിതീർന്നു കാരണം യേശുവിന്റെ ഉത്തരങ്ങൾ അവരെ അത്ഭുതപ്പെടുത്തി.
പ്രായോഗികം
യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ഇപ്രകാരം പറയുന്നു, നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരിക്കുന്നു (യെശയ്യ 53.6). അവന്റെ ആടുകൾ അവന്റെ ശബ്ദം അറിയുകയും അനുസരിക്കുകയും ചെയ്യുമെന്ന് യേശു നമ്മോട് പറയുന്നു (യോഹ.10.3). പഴയനിയമത്തിലും പുതിയ നിയമത്തിലും മനുഷ്യരെ ആടിനോട് ഉപമിക്കുന്നത് കാണാം. ഇന്ന് നാം ചിന്തിക്കുന്നത് “മത്സരിക്കുന്ന ആടുകളെക്കുറിച്ചാണ്”. അവർ യേശു പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും അവയെ ശ്രദ്ധിക്കുകയോ, കൈക്കെൾകയോ ചെയ്യുന്നില്ല. ആരെങ്കിലും നിങ്ങളോട് സംസാരിക്കുന്നത് നിങ്ങൾ കേൾക്കുന്നുണ്ട് എന്നാൽ അവർ പറയുന്നത് നിരസിക്കുവാനോ, ചോദ്യം ചെയ്യുവാനോ, അല്ലെങ്കിൽ അവർ പറഞ്ഞതിനെ തള്ളിക്കളയാനോ വേണ്ടിയാണ് നിങ്ങൾ കേൾക്കുന്നതെങ്കിൽ കേൾക്കുന്നതിൽ അർത്ഥമില്ല. നിങ്ങൾ ഒരു വ്യക്തിയെ ശരിക്കും ശ്രദ്ധിക്കുമ്പോൾ അത് മാറ്റത്തിനായി നിങ്ങളെ സ്വാധീനിക്കുന്നു എങ്കിൽ അതാണ് ഏറ്റവും നല്ലത്. ഈ അധ്യായത്തിലെ മതനേതാക്കന്മാർ ഓരോ തവണയും യേശു പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ യേശുവന്റെ പഠിപ്പിക്കലിനോട് തർക്കിക്കുകയോ, സംശയിക്കുകയോ, എതിർക്കുകയോ, പന്തിരിയുകയോ ചെയ്യുന്നത് നമുക്ക് കാണുവാൻ കഴിയും. ഒടുവിൽ യേശുവന്റെ ഉത്തരം കേട്ട് മറുത്ത് പറയുവാൻ കഴിയാതെ “കലാപകാരികളായ കുഞ്ഞാടുകളൾ” നിശബ്ദരായി മാറി.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ശബ്ദം കേട്ട് അനുസരിക്കുന്ന ഒരു കുഞ്ഞാടാക്കി എന്നെ തീർത്തതിനായി നന്ദി. തുടർന്നും അങ്ങയുടെ ശബ്ദം കേട്ട് അനുസരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ