Uncategorized

“കാത്തിരിക്കൂ വിജയം നിങ്ങളുടേതാണ്”

വചനം

യെശയ്യാ  54 : 15

ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും.

നിരീക്ഷണം

ദൈവം യഹൂദയ്ക്ക് ശൂഭകരമായ ഒരു ഭാവി ഉണ്ടാകുമെന്ന് യെശയ്യാ പ്രവാചകനിലൂടെ വ്യക്തമാക്കി. ദൈവം അവരോട് പറഞ്ഞു, “ആരെങ്കിലും നിങ്ങളെ ആക്രമിച്ചാൽ അത് എന്റെ ഹിതപ്രകാരമല്ല, നിങ്ങളെ ആക്രമിക്കുന്നവർ തക്കസമയത്ത് നിങ്ങൾക്ക് കീഴടങ്ങും എന്ന് ഞാൻ ഉറപ്പാക്കും” എന്ന് അരുളി ചെയ്തു.

പ്രായോഗികം

ഇന്ന് ഏതെങ്കിലും തരത്തിലുള്ള അവിശ്വസനീയമായ ആക്രമണത്തിന് താങ്കൾ വിധേയനാണെങ്കിൽ അറിയേണ്ട ഒരു കാര്യം ഇത് ദൈവത്തിൽ നിന്ന് വന്നതല്ല. ഈ പരീക്ഷയുടെ മധ്യത്തിൽ നിങ്ങൾ അതിനോട് എതിർത്തു നിൽക്കുന്നിടത്തോളം നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുകയും അത് അനുദിനം വളരുകയും ചെയ്യും. നിങ്ങൾ അങ്ങോട്ട് ഒന്നും ചെയ്യരുത്, ഉടൻ തന്നെ നിങ്ങളെ ആക്രമിക്കുന്നവർ നിങ്ങൾക്ക് കീഴടങ്ങും. ഇത് തീർച്ചയായും ദൈവീക പദ്ധതിയും പൈശാചീക പദ്ധതിയും തമ്മിലുള്ള പോരാട്ടം ആണ്. നാം ആ പോരട്ടത്തിന്റെ മുകളിലെത്തിയാൽ അതിനെ അതിജീവിക്കുവാൻ കഴിയും ആകയാൽ ഈ പോരാട്ടം നിർത്തി പിൻതിരിയരുത്, ആ പോരാട്ടിന് അടിമപ്പെടരുത്, ഭയപ്പെടരുത്, അത് ഉപേക്ഷിക്കയുമരുത്, അതിനോട് പോരാടി നിൽക്കൂ, വിജയം നിങ്ങളുടേതാണെന്നത് ഉറപ്പാണ്! കാരണം ദൈവം നിങ്ങളോടുകൂടെയുണ്ട് ആകയാൽ ഈ പോരാട്ടത്തെ ജയിക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഈ പോരാട്ടത്തിൽ തളരാതെ ശത്രുവിന്റെ ഇഷ്ടത്തിന് കീഴടങ്ങാതെ അങ്ങയിൽ ആശ്രയിച്ച് ഈ പോരാട്ടത്തെ ജയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ