Uncategorized

“കാലം തെളിയിക്കും”

വചനം

യിരെമ്യാവ് 30 : 24

യഹോവയുടെ ഉഗ്രകോപം അവന്റെ മനസ്സിലെ നിർണ്ണയങ്ങളെ നടത്തി നിവർത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങൾ അതു ഗ്രഹിക്കും.

നിരീക്ഷണം

യിസ്രായേലിന്റെ ബാബിലോണിയൻ അടിമത്തം വേഗത്തിൽ അവസാനക്കുവാൻ സമയമായി എന്ന് കള്ളപ്രവാചകന്മാർ മുമ്പ് പ്രവചിച്ച് പറഞ്ഞിരുന്നു.  അതൊരു നുണയായിരുന്നു എന്നത് പിന്നീട് മനസ്സിലായി. ഇവിടെ യഹോവയായ ദൈവം പറയുന്നു നിങ്ങൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുവാൻ പോകുന്നില്ല അത് സമയമാകുമ്പോൾ നിങ്ങൾ മനസ്സിലാക്കും.

പ്രായോഗികം

നാം ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നടക്കും എന്ന് എത്ര തവണ വിശ്വസിച്ചിരുന്നു, എന്നാൽ അതിന് നേരെ വിപരീതമായിരുന്നു നടന്നത് എന്നത് വാസ്ഥവമായ കാര്യമാണ്. അപ്രകാരം എല്ലാ വിശ്വാസികളുടെയും ജീവിത്തിൽ സംഭവിക്കാറുണ്ട്.  അതിനർത്ഥം നാം ആരും ദൈവമല്ലെന്നതും നമ്മുടെ ചിന്താഗതിയും കാഴ്ചപ്പാടും വളരെ പരിമിതമാണെന്നതും ആണ്. നാം ചെയ്യുന്ന ഓരോ പ്രവർത്തിയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ദൈവത്തിന് കൃത്യമായ അറിവുണ്ട്. നാം പ്രാർത്ഥിക്കുന്നത് പരിമിതമായ ഗ്രാഹ്യത്തോടെയാണ് എന്നാൽ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതിന് മുമ്പ് ദൈവം ആ പ്രാർത്ഥനയുടെ മറുപടിയുമായി ബന്ധപ്പെട്ട എല്ലാവ്യക്തികളുടെയും നന്മയെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരിക്കും ഉത്തരം നൽകുന്നത്. നാം ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ പ്രർത്ഥനയ്ക്ക് ഉത്തരം ലഭിക്കാതിരിക്കുന്നതിന്റെ അത്ഭുതകരമായ രഹസ്യം അതിന്റെതായ സമയത്ത് നാം മനസ്സിലാക്കും എന്ന് ദൈവം നമ്മോട് ഈ വചനത്തിലൂടെ പറയുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പ്രാർത്ഥനയ്ക്ക് മറുപടി അതിന്റെതായ സമയത്ത് ലഭിക്കും എന്ന വിശ്വാസത്തോടെ ആയിരുക്കുന്നു. അങ്ങയുടെ സർവ്വാധികാരത്തിൽ ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ