“കുഞ്ഞാടിനെ നോക്കൂ”
വചനം
വെളിപ്പാട് 7 : 17
സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.
നിരീക്ഷണം
അപ്പോസ്തലനായ യോഹന്നാൻ വെള്ള വസ്ത്രം ധരിച്ച എണ്ണമറ്റ ജനങ്ങള്‍ ഒരുമിച്ച് കൂടിയിരിക്കുന്ന ദർശനം കണ്ടു. അവരെല്ലാവരും മഹാകഷ്ടത്തിൽ നിന്ന് വന്നവരാണെന്നുള്ള ഒരു ശബ്ദവും കേട്ടു. ദൈവത്തിന്റെ കുഞ്ഞാടായ യേശു ക്രിസ്തു അവരുടെ കണ്ണിൽ നിന്ന് എല്ലാ കണ്ണുനീരും തുടയ്ക്കുമെന്ന ശബ്ദവും യോഹന്നാൻ കേട്ടു.
പ്രായോഗീകം
അപ്പോസ്തലനായ യോഹന്നാൻറെ വെളപ്പാട് ഏറെക്കുറെ ഭാവിയെ അടിസ്ഥാന മാക്കിയുള്ളതാണ്, എന്നാൽ ഈ വാക്യത്തിന്റെ സന്ദേശം ഈ കാലത്തു താമസിക്കുന്ന നമുക്ക് യോജിച്ചതാണ്. നമ്മുടെ സങ്കടങ്ങളെ തരണം ചെയ്യുവാൻ ഇന്ന് നാം ആരെയാണ് അല്ലെങ്കിൽ എവിടെയാണ് നോക്കുന്നത് എന്നതാണ് ചോദ്യം. ചിലർ ലക്ഷ്യമില്ലാതെ കരയുന്നു, ചിലർ കുടുംബ ബന്ധങ്ങള്‍ തകർന്നതിനെയോർത്ത് കരയുന്നു, മറ്റു ചിലർ തങ്ങള്‍ സുരക്ഷിതരല്ലാ എന്ന് ഓർത്ത് കരയുന്നു. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ നാം ഓരോരുത്തരം കരയുന്നവരാണ്. എന്നാൽ കുഞ്ഞാട് ഇപ്പോള്‍ സിംഹാസനത്തിൽ ഇരിക്കുന്നു. ലോകാവസാനം വരെ അവനിലേയ്ക്ക് നോക്കുവാൻ നാം കാത്തിരിക്കേണ്ട കാര്യമില്ല. ഇന്ന് താങ്കള്‍ക്ക് ദുഃഖമോ, ഏകാന്തതയോ, അരക്ഷിതാവസ്ഥയോ അനുഭവപ്പെടുന്നുവെങ്കിൽ തീർച്ചായായും സിംഹാസനത്തിലിരിക്കുന്ന കുഞ്ഞാടിലേയ്ക്കു നോക്കാം. അതിനുവേണ്ടിയാണ് യേശുക്രിസ്തു ഈ ലോകത്തിലേയ്ക്ക് വന്നത്. താങ്കളുടെ ഹൃദയത്തിലെ ആഗ്രഹം തരുവാൻ കുഞ്ഞാടിന് കഴിയും. കുഞ്ഞാടിലേയ്ക്ക് തിരിയേണ്ട സമയമാണിത്. ഈ ലോകത്തിലെ സാഹചര്യങ്ങളും നമുക്ക് ചുറ്റുമുള്ള ജനങ്ങളും നമ്മെ നിരാശപ്പെടുത്തും. നാം ആയിരിക്കുന്ന പ്രശ്നത്തിന്റെ നടുവിൽ കുഞ്ഞാടിനെ നോക്കി കരയുകയാണെങ്കിൽ അവൻ നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചു നീക്കി സമാധാനം നൽകും. അതിനുള്ള സമയം ആണിത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് സിംഹാസനത്തിൽ ഇരിക്കുന്നുവെന്ന് എനിക്കറിയാം. എന്റെ നിലവിളി പലപ്പോഴും കേട്ട് എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ തുടച്ചുതന്നതിനായി നന്ദി. തുടർന്നും അനേകർ അവരുടെ കഷ്ടതയിൽ അങ്ങയിലേയ്ക്കു നോക്കുവാൻ ഇടയാകേണ്ടതിന് കൃപ നൽകുമാറാകേണമേ. ആമേൻ