“കുഞ്ഞുങ്ങൾക്കായുള്ള പ്രാർത്ഥന”
വചനം
ലൂക്കോസ് 2 : 40
പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
നിരീക്ഷണം
ലൂക്കോസിന്റെ സുവിശേഷം എഴുതിയത്ത് പൌലോസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ലൂക്കോസ് ആണ്. പ്രവർത്തികളുടെ പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ലൂക്കോസ് ഒരു വൈദ്യനായിരുന്നു. യേശുവിന്റെ വളർച്ചാ രീതികൾ, ശാരീരിക ക്ഷമത, മാനസീകാരോഗ്യം എന്നിവയെക്കുറിച്ച് ആർക്കെങ്കിലും അറിയാമെങ്കിൽ അതൊരു ഡോക്ടർക്കായിരിക്കും. യെരുശലേമിലെ ദൈവാലയത്തിൽ വച്ച് യേശു കർത്താവിനെ സമർപ്പിച്ചതിനുശേഷം അവനെ നസ്രത്തിലേയ്ക്ക് കൊണ്ടുപോയി എന്ന് ലൂക്കോസ് എഴിതിയിരിക്കുന്നു. ഗലീലയിൽ യേശു ശക്തനായും,ജ്ഞാനം നിറഞ്ഞവനായും, ആത്മാവിൽ ബലപ്പെട്ടവനായും, ദൈവകൃപ നിറഞ്ഞ പൈതലും ആയി വളർന്നുവന്നു.
പ്രായോഗികം
ഇത് വായിക്കുമ്പോൾ കുഞ്ഞുങ്ങളുള്ള ഓരോ മാതാപിതാക്കളുടെയും പ്രാർത്ഥന ഇതായിരിക്കണം എന്ന് ചിന്തിക്കാം. കുഞ്ഞുങ്ങളുടെ ജീവിത വിജയത്തിന് ശാരീരിക ആരോഗ്യവും ചനലശേഷിയും വളരെ പ്രധാനമാണ്. കൂടാതെ ഓരോ കുട്ടിയും സ്കൂളിൽ പഠിക്കുമ്പോൾ അവർ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവർ പഠിക്കുന്ന കാര്യങ്ങൾ പ്രായോഗീകമാക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ സൂക്ഷമമായി നിരീക്ഷിക്കണം. കാരണം ജ്ഞാനം അല്ലെങ്കിൽ അറിവ് എന്നത് ജീവിത്തിൽ ഓരോ പ്രശ്നവും വരുമ്പോൾ അതിനെ എങ്ങനെ അതിജീവിക്കണം എന്നുള്ള അറിവാണ്. അത് ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ എല്ലാറ്റിനും ഉപരി, ഒരു യേശുവിനെ അനുഗമിക്കുന്ന വ്യക്തി എന്ന നിലയിൽ ദൈവത്തിന്റെ കൃപ അല്ലെങ്കിൽ ദൈവപ്രീതി കുഞ്ഞുങ്ങളുടെ മേൽ ഉണ്ടാകേണ്ടത് ആവശ്യമാണ്. അങ്ങനെയെങ്കിൽ ഈ ദൈവവചനം നമ്മുടെ ഓരോരുത്തരുടേയും കുഞ്ഞുങ്ങൾക്കുള്ളതായിരിക്കട്ടെ. ഈ വചനം ഓരോ മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ കുഞ്ഞുങ്ങൾ ജ്ഞാനം നിറഞ്ഞും, ആത്മാവിൽ ബലപ്പെട്ടും, ദൈവകൃപയിൽ മുതിർന്നും വരുവാൻ അങ്ങ് സഹായിക്കുമാറാകേണമേ. ആമേൻ