“കുരിശിന്റെ ഭാരം”
വചനം
മർക്കോസ് 15:21
അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.
നിരീക്ഷണം
യേശു തന്റെ കുരിശ് ചുമന്ന് ഗോൽഗോഥായിലേക്ക് പോകുമ്പോൾ അതിന്റെ ഭാരത്താൽ അവൻ വീണു എന്ന് തിരുവെഴുത്ത് നമ്മോട് പറയുന്നു. അവനെ വലിച്ചിഴച്ചുകൊണ്ടിരുന്ന പടയാളികൾ, യേശുവിന്റെ കുരിശ് ചുമക്കുവാൻ ശീമോൻ എന്നു പേരുള്ള ഒരാളെ നിർബന്ധിച്ചു.
പ്രായേഗീകം
“കുരിശിന്റെ ഭാരം” അത് എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഈ സാഹചര്യത്തിൽ, ശീമോൻ യേശുവിന്റെ കുരിശ് ചുമപ്പാന തന്റെ മേൽ അടിച്ചേൽപ്പിച്ചു. അത് താങ്ങാനാവാത്ത ഭാരമായിരിക്കണം. ജനനം മുതൽ കുരിശ് അടിച്ചേൽപ്പിക്കപ്പെട്ടവരെ നമുക്ക് കാണുവാൻ കഴിയും. അത് ഒരു അനുഗ്രഹമാകുന്നതിനു പകരം അത് താങ്ങാനാവാത്തതായി മാറി, കാരണം അത് ഒരിക്കലും അവർ തിരഞ്ഞെടുത്ത കുരിശല്ലായിരുന്നു. എന്റെ നുകം മർദുവും എന്റെ ഭാരം ലഘുവുമാണ് എന്ന് യേശു പറഞ്ഞത് ഓർക്കുക. ജീവിത്തിലെ ഭാരിച്ച പ്രശ്നങ്ങളാൽ ഭാരപ്പെട്ടിരിക്കുന്നതിനാൽ നിങ്ങളോ ഞാനോ യേശുവിന്റെ അടുക്കൽ വരുമ്പോൾ നമ്മുടെ കുരിശ് ഏറ്റ് എടുത്ത് യേശുവിനെ അനുഗമിക്കുവാൻ നാം മനസ്സോടെ നമ്മുടെ ഭാരങ്ങൾ താഴെ വയ്ക്കുന്നു. നാം അത് തിരഞ്ഞെടുക്കുന്നതിനാൽ അവന്റെ നുകം (കുരിശ്) എളുപ്പവും ഭാരം കുറഞ്ഞതും സംതൃപ്തവും ലക്ഷ്യബോധമുള്ളതുമായി മാറുന്നു. നിർബന്ധിത സ്നേഹത്തിന് ഒരിക്കലും ഹൃദയത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്നേഹവുമായി മത്സരിക്കുവാൻ കഴിയുകയില്ല. കുരിശിന്റെ ഭാരം എന്നത് നമ്മുടെ മേൽ നിർബന്ധിക്കപ്പെടാതെ മറിച്ച് നമ്മൾ തിരഞ്ഞെടുക്കുമ്പോൾ നാം വഹിക്കുന്നത് ഏറ്റവും അത്ഭുതകരമായ ഭാരമായി മാറും.
പ്രാർത്ഥന
പ്രീയ യേശുവേ,
അനുദിനം എന്റെ ക്രൂശ് എടുത്ത് അങ്ങയെ അനുഗമിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ