Uncategorized

“കുശവന്റെ അവകാശം”

വചനം

റോമർ 9 : 20

അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?

നിരീക്ഷണം

ദൈവത്തിന് നമ്മിലുള്ള പരമാധികാര ആവകാശത്തെക്കുറിച്ച് വിവരിക്കുവാൻ അപ്പോസ്ഥലനായ പൗലോസ് ഒരു കുശവന്റെ രൂപകം ഉപയോഹിക്കുന്നു, മുൻ വാക്യത്തിൽ, നമ്മിൽ ആരും സർവ്വശക്തനെയോ അല്ലെങ്കിൽ അവൻ നമ്മിൽ ഓരോരുത്തരിലും പ്രവർത്തിക്കുന്ന വിധത്തിൽ അവന്റെ കൈയെയോ ചോദ്യം ചെയ്യുവാൻ ധൈര്യപ്പെടരുതെന്ന് പൗലോസ് വ്യക്തമാക്കിയിരിക്കുന്നു.

പ്രായേഗീകം

നാം പലപ്പോഴും ദൈവത്തോട് ഇത് എന്തുകൊണ്ട് എന്ന് ചോദിക്കാറുണ്ട്. ഒരു ദിവസം ഒരിക്കലെങ്കിലും ആ ചോദ്യം നാം ഓരോരുത്തരും ചോദിക്കാറുണ്ട് എന്നതാണ് സത്യം. എന്നാൽ നാം ആരോടാണ് ആ ചോദ്യം ചോദിക്കുന്നതെന്ന് ഹൃദയങ്ങമായി ചിന്തേക്കേണ്ടത് ആവശ്യമാണ്. നാം ചോദ്യം ചെയ്യുന്നത് പ്രബഞ്ചത്തിലെ സർവ്വശക്തനും, എല്ലാം അറിയുന്നവനും, എല്ലായിടത്തും ഉള്ളവനുമായ ദൈവത്തോട് ആണ്. ദൈവം ആണ് ഈ പ്രബഞ്ചത്തിലെ എല്ലാം സൃഷ്ടിച്ചത്. തിരുവെഴുത്തു പ്രകാരം അവനാൽ എല്ലാം ഒന്നിച്ചു നിൽക്കുന്നു (കൊലോ. 3:17) ദാവീദ് രാജാവ് ഇപ്രകാരം പറഞ്ഞു നമ്മൾ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് ദൈവത്തിന് അറിയാം നാം പൊടിയാണെന്ന് അവൻ ഓർക്കുന്നു. (സങ്കീർത്തനം 103:14). തീർച്ചയായും ദൈവത്തിന്റെ വഴികൾ നമ്മുടെ വഴികളേക്കാൾ ഉന്നതമാണ്, അവന്റെ ചിന്തകൾ നമ്മുടേതിനേക്കാൾ ഉയർന്നതാണ് (യെശ. 55:9). ആകയാൽ ദൈവം ആരാണെന്നും നമ്മൾ ആരാണെന്നും എന്നും ഓർമ്മിക്കുകയും തുടർന്ന് കുശവന്റെ കയ്യിൽ വഴങ്ങുന്ന ഇണങ്ങിയ ആയുധമായി ജീവിക്കുവാൻ നമ്മെ തന്നെ നമുക്ക് താഴ്ത്തികൊടുക്കുകയും ചെയ്യാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയോട് ചോദ്യം ചോദിക്കാതെ അങ്ങയുടെ കയ്യിലെ ഒരു ഇണങ്ങിയ ആയുധമായി തീരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ