“കൃപയും കരുണയും നിറഞ്ഞ ദൈവം”
വചനം
നെഹെമ്യാവ് 9 : 31
എങ്കിലും നിന്റെ മഹാ കരുണ നിമിത്തം നീ അവരെ നിർമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.
നിരീക്ഷണം
നെഹെമ്യാവ് യെരുശലേമിന് ചുറ്റുമുള്ള മതിലുകളുടെ പണി പൂർത്തിയാക്കിയ ശേഷം, ന്യായപ്രമാണം പരസ്യമായി വായിക്കുവാനായി എല്ലാ യഹൂദാ ജനത്തെയും ഒരുമിച്ചു കൂട്ടി വരുത്തി ന്യാപ്രമാണം വായിച്ചുകേൾപ്പിച്ചു. അന്ന് ന്യായപ്രമാണം വായിച്ച് കേട്ടവരെല്ലാവരും മാനസാന്തരപ്പെട്ടു. അന്ന് ലേവ്യാ പുരോഹിതന്മാർ എല്ലാവരുടെയും മുമ്പാകെ ദൈവത്തോട് പ്രാർത്ഥിച്ചു, നൂറ്റാണ്ടുകളായി ദൈവം എങ്ങനെ നല്ലവനായി അവരോടുകൂടെ ഇരുന്നുവെന്നും പക്ഷേ, യിസ്രായേൽ ജനം മുഴുവൻ ദൈവത്തോട് മത്സരിച്ചുവെന്നും അവരോട് വിവരിച്ചു പറഞ്ഞു. ന്യായപ്രമാണപുസ്തകം വായിച്ചുകേട്ടതിന്റെ ഒടുവിൽ അവർ ദൈവത്തോട് നിലവിളിച്ചു പറഞ്ഞത് “കർത്താവേ, ഞങ്ങളുടെ എല്ലാ പാപവഴികളും ഞങ്ങളോട് ക്ഷമിച്ച് നീ ഇപ്പോഴും കൃപയും കരുണയും ഉള്ളവനാകുന്നുവല്ലോ” എന്ന് പറഞ്ഞ് അവർ അവരെ ദൈവമുമ്പാകെ താഴ്ത്തി.
പ്രായോഗീകം
യിസ്രായേൽ ജനത്തെപ്പോലെ നാമും ജീവിതത്തിൽ യേശുവിനോട് അവിശ്വസ്ഥത കാണിച്ച സമയങ്ങൾ ഉണ്ടായിട്ടുണ്ട്. നാം അവിശ്വസ്ഥതകാണിച്ചപ്പോഴും വചനം അനുസരിക്കാതിരുന്നപ്പോഴും, പൂർണ്ണമായി യേശുവിനെ അനുസരിച്ച് പിന്തുടരുവാൻ മനസ്സില്ലാതിരുന്നപ്പോഴും യേശു നമ്മെ ഒരിക്കലും പരാജയപ്പെടുത്തിയിട്ടില്ല. നാം സ്നേഹിക്കുന്ന വരെ ഓർക്കുക, നമുക്ക് ഏറ്റവും അവരെകൊണ്ട് ആവശ്യമുണ്ടായിരുന്നപ്പോൾ അവർ നമ്മെ നിരാശപ്പെടുത്തിയതും അത് നമ്മെ ദുഃഖിപ്പിച്ചതും ഓർക്കുക. എന്നാൽ യേശുവിനെയും ഓർക്കുക, യേശു ഒരിക്കലും നമ്മെ നിരാശപ്പെടുത്തിയിട്ടില്ല, നമുക്ക് യേശുവിനെ ആവശ്യമായിരുന്നപ്പോഴെല്ലാം അവൻ നമ്മോട് കൃപയും കരുണയും കാണിച്ചു. യേശു നമ്മുടെ പാപങ്ങളെ ക്ഷമിക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് ഒരിക്കലും എന്നെ പാരാജയപ്പെടുത്താതെ ഇന്നയോളം നടത്തിയതിന് നന്ദി. തുടർന്നും അങ്ങയുടെ വഴിയിൽ നടത്തുമാറാകേണമേ. ആമേൻ
