Uncategorized

“കൃപയുടെ മറുവശം”

വചനം

തീത്തോസ് 2 : 13

ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.

നിരീക്ഷണം

ഈ ഭാഗത്തിൽ വിശുദ്ധ പൗലോസ് പരാമർശിക്കുന്ന കൃപ എന്നത് അഭക്തിക്കും ലൗകീക അഭിനിവേശങ്ങൾക്കും ഇല്ല എന്ന് പറയുവാൻ നമ്മെ പഠിപ്പിക്കുന്നതാണ്.

പ്രായേഗീകം

മറ്റു പല സ്ഥലങ്ങളിലും പൗലോസിന്റെ കത്തുകൾ യേശുവിനെ അനുഗമിക്കുന്നവർക്ക് നിഷിദ്ധമായ പ്രവർത്തനങ്ങളെയും ഇടപെടലുകളേയും കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അത്തരം പ്രവത്തനങ്ങളിൽ ഏർപ്പെടുന്ന ഏതൊരുപ്രവർത്തിയും അഭക്തിയില്ലായ്മ ലൗകീക അഭിനി വേശങ്ങൾ എന്നീ വിഭാഗത്തിൽപ്പെടും. തീർച്ചയായും കൃപയിൽ എപ്പോഴും ക്ഷമിക്കുവാനുള്ള കർത്താവിന്റെ സന്നദ്ധത ഉൾപ്പെടുന്നു. മറുവശത്ത് ശത്രുവിന്റെ പ്രലോഭനത്തോട് ഇല്ല എന്ന് പറയവനുള്ള ആരോഗ്യകതമായ കഴിവ് വളർത്തിയെടുക്കുന്നതിനാണ് കൃപ നൽകുന്നത്. ആത്മ നിയന്ത്രണത്തിന്റെ മേഖലയിൽ നാം ശക്തി വർദ്ധിപ്പിക്കുമ്പോൾ മാത്രമേ നമുക്ക് ആളുകളേ യഥാർത്ഥ യേശുവിലൂടെ വിജയത്തിലേക്ക് നയിക്കുവാൻ കഴിയൂ. സ്വയം ആഹ്ലാദത്തിന്റെ ജീവിതം കൊണ്ടുവന്ന ചങ്ങലകൾ വഹിച്ചുകൊണ്ട് ഒരു വ്യക്തി യേശുവിനെ അനുഗമിക്കുവാൻ ശ്രമിക്കുമ്പോൾ അത് ചോദ്യം ഉയർത്തുന്നു, ക്രിസ്തുമതം എന്നത് യേശുവിന്റെ അനുയായി അല്ലാത്തതിൽ നിന്ന് യേശുവിന്റെ അനുയായിയി എന്നുള്ളതിലേയ്ക്കുള്ള ഒരു ലേബൽ മാറ്റമാണോ? അതോ മരണത്തിൽ നിന്ന് ജീവനിലേയ്ക്കുള്ള പരിവർത്തനപരമായ മാറ്റമാണോ? അത് രണ്ടാമത്തെ വിഭാഗത്തിൽപെടുകയാണെങ്കിൽ പുതിയ യേശുവിന്റെ അനുയായി കൃപയുടെ എതിർ വശം പഠിച്ചു എന്ന് വസ്ഥവമായി അറിയുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തിൽ കൃപയാൽ മരണത്തിൽ നിന്ന് ജീവനിലേയ്ക്കുള്ള പരിവർത്തനം വാസ്ഥവമായി ലഭിച്ചതിൽ ഞാൻ നന്ദി പറയുന്നു. അതിൽ നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ