Uncategorized

“കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിതരേണമേ”

വചനം

സങ്കീർത്തനം 90 : 17

ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.

നിരീക്ഷണം

സങ്കീർത്തനത്തിൽ ദാവിദ് രാജാവ് തന്റെ ജീവിതത്തിന്റെ നാളുകളെ എണ്ണുവാൻ തന്നെ പഠിപ്പിക്കേണമേ എന്ന് നേരത്തേ പ്രാർത്ഥിച്ചിരുന്നു. അങ്ങനെ പ്രാർത്ഥിച്ചപ്പോള്‍ ഒരു മനുഷ്യൻ എഴുപതോ എൺപതോ വയസ്സുവരെ ജീവിക്കും എന്നാണ് തനിക്ക് ബോധ്യമായത്. അതുപോലെ, ഈ സങ്കീർത്തനത്തിൽ കർത്താവ് ചെയ്ത പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കുവാൻ ദാവീദ് രാജാവ് ശ്രമിക്കുന്നു.

പ്രായോഗികം

യഹോവയായ ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായ ആദാമിനോട് ദൈവം പറഞ്ഞ കാര്യം നാം ജീവിച്ചിക്കുന്നിടത്തോളം എന്നും ഓർക്കേണ്ട ഒന്നാണ്. പാപം ചെയ്ത ആദാമിനോട് ദൈവം, നിന്നെ മണ്ണിൽ നിന്നും എടുത്തതാകകൊണ്ട് നീ മണ്ണിലേയ്ക്ക് തിരികേച്ചേരും എന്ന് പറഞ്ഞു. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഈ ലോക ജീവിത്തിന് ഒരു അവസാനം ഉണ്ട് എന്ന് കൃത്യമായി അറിയാം. നാം ദാവീദിനെപ്പോലെ ചിന്തിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ ജീവത്തിന്റെ ഓരോ ദിവസവും വളരെ നന്നായി ഉപയോഗിക്കുവാൻ ഇടയാകും. കാരണം ഒരു വ്യക്തിയുടെ ഈ ലോക ജീവിതത്തിന്റെ അവസാനം എന്നാകും എന്ന് അറിയുവാൻ കഴിയുന്നതല്ല. അതുകൊണ്ട് ഓരോ ദിവസവും ദൈവത്തിന് പ്രസാദകരമായ ജീവിതം നയിക്കുന്നതാണ് ഉത്തമം. മാത്രമല്ല, നാം പ്രാർത്ഥിക്കേണ്ട മറ്റൊരുകാര്യം ദയവായി യേശുവേ ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ. മറ്റൊരുതരത്തിൽ പറഞ്ഞാൽ എന്റെ ഈ ലോക ജീവിത്തിനു ശേഷവും എന്റെ പ്രവർത്തി മറ്റുള്ളവരുടെ ഹൃദയത്തിൽ നില നിൽക്കന്ന തരത്തിൽ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ.

പ്രാർത്ഥന

പ്രീയ യേശുവേ,

ദാവീദ് രാജാവ് പ്രാർതഥിച്ചതുപോലെ ഞാനും ഇന്ന് പ്രാർത്ഥിക്കുന്നു അതേ എന്റെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കിതരേണമേ. ആമേൻ