“കൈക്കൂലിയിൽ അത്യാഗ്രഹികളായവർക്ക് കഷ്ടം”
വചനം
രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
നിരീക്ഷണം
എല്ലാരാഷ്ട്രീയ നേതാക്കളും നല്ലതല്ല എന്നത് ദൗർഭാഗ്യമാണ്. എല്ലാ നേതാക്കളും അഴിമതിക്കാരുമല്ല. നീതിയെ സ്നേഹിക്കുന്ന രാജാവ് ആ രാജ്യത്തിന് സ്ഥിരത സൃഷ്ടിക്കുന്നു വെന്ന് ജ്ഞാനിയായ ശലോമോൻ പറയുന്നു. നേരെമറിച്ച്, കൈക്കൂലിയിൽ അത്യാഗ്രഹികളായ നേതാക്കള്‍ രാജ്യത്തെ തകർക്കാൻ പ്രയത്നിക്കുന്നു. “കൈക്കൂലിയിൽ അത്യാഗ്രഹികളായവർക്ക് അയ്യോ കഷ്ടം” എന്നേ പറയുവാൻ കഴിയൂ.
പ്രായോഗികം
അധികാരത്തിലുളള ഉദ്യോഗസ്ഥർ രാജ്യത്തിനുവേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ രാഷ്ട്രത്തിന്റെ നീതിമാനായ നേതാവ് എന്തുചെയ്യാൻ ശ്രമിച്ചാലും തെറ്റായ രീതിയിൽ അതിനെ വ്യാഖ്യാനിച്ച് ആ നേതാവിനെ അപമാനിക്കുവാനും അതുവഴി നീതിമാൻമാരുടെ പ്രവർത്തനത്തെ നിഷേധിക്കാനും ശ്രമിക്കുന്നവരും ഉണ്ട് എന്നതാണ് വാസ്തവം. ജനങ്ങള്‍ എത്രയധികം കൈക്കൂലിക്ക് ഇരയാകുന്നുവോ അത്രയധികം ദൈവകൃപയിൽ നിന്നുളള വീഴ്ച ആ രാഷ്ട്രം അനുഭവിക്കും. അതുകൊണ്ട് ദൈവവചനത്തിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ് നാം അവഗണിക്കരുത്. “കൈക്കൂലിയിൽ അത്യാഗ്രഹികളായവർക്ക് അയ്യോ കഷ്ടം” എത്രയോ വാസ്തവം.
പ്രാർത്ഥന
യേശുവേ!
ഞങ്ങളുടെ രാജ്യത്തിലെ ഭരണാധികാരികള്‍ക്ക് നീതി നടപ്പിലാക്കുവാൻ കൃപ കൊടുക്കുമാറാകേണമേ. ദുഷ്ടന്മാരുടെ ഗൂഢാലോചനകളിൽ അവർ അകപ്പെടാതെ ദൈവകൃപയിൽ അവരെ നിർത്തേണമേ. ആമേൻ!