“കൈയ്യിൽ എന്താണ്ട്?”
വചനം
സങ്കീർത്തനം 111 : 7
അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു.
നിരീക്ഷണം
ഈ അധ്യായത്തിൽ സങ്കീർത്തനക്കാരൻ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് വിവരിക്കുന്നു. ദൈവത്തിന്റെ മഹത്തായ പ്രവർത്തികളെക്കുറിച്ചും തന്റെ ജനത്തിനുവേണ്ടിയുള്ള വലിയ കരുതലുകളെക്കുറിച്ചും അവൻ വ്യക്തമാക്കുന്നു. തുടർന്ന് ദൈവം തന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ചും പരാമർശിക്കുന്നു, അവയിൽ വിശ്വസ്തതയും നീതിയും ഉണ്ടെന്ന് വ്യക്തമാക്കുന്നു.
പ്രായോഗീകം
നിങ്ങളുടെ കൈകളിൽ എന്താണുള്ളത്? തിരുവെഴുത്തിൽ കൈകളെക്കുറിച്ചോ ഒരാളുടെ പ്രവൃത്തികളെക്കുറിച്ചോ പരാമർശിക്കുമ്പോഴെല്ലാം അത് സാധാരണയായി വിടുതലിനെക്കുറിച്ചായിരിക്കും പറയപ്പെടുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു വ്യക്തിയുടെ കൈകൾക്ക് മറ്റുള്ളവർക്ക് എന്ത് ഉത്പാദിപ്പിക്കാനും നൽകാനും കഴിയും? യേശുവിന്റെ കൈകൾ ജനങ്ങൾക്ക് വിശ്വസ്തതയും നീതീയും നൽകുന്നു. ഒരു വ്യക്തി നിരന്തരം പ്രവർത്തിക്കുകയും നിസ്സഹായത അനുഭവിക്കുകയും ചെയ്യുന്നുവെങ്കിൽ, യേശു ജീവിത്തിൽ ഉണ്ടെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ലെന്ന് ഈ വചനം നമുക്ക് വാഗ്ദത്തം നൽകുന്നു. അവൻ ഒരിക്കലും അനീതി കാണിക്കുന്നില്ല, നീതി മാത്രം തന്നിൽ നിന്ന് പുറപ്പെടുന്നു. അവന്റെ കൈകൾ വിശ്വസ്തതയും നീതിയും നൽകുന്നു. നിങ്ങളുടെ സ്വന്തം കൈകളും അവയ്ക്ക് നൽകാൻ കഴിയുന്ന കാര്യങ്ങളും പരിഗണിക്കുമ്പോൾ, ജനങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അവർ എന്താണ് പ്രതീക്ഷിക്കുന്നത്? നിങ്ങളുടെ കൈകളിൽ എന്താണുള്ളത്?
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ പ്രവർത്തികൾ ഇന്നുവരെയും നീതിയും സത്യവും ആയിരിക്കുന്നതിനാൽ നന്ദി. എനിക്കും നീതിയോടും ന്യായത്തോടും കൂടെ പ്രവർത്തിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ
