Uncategorized

“കൊന്നാലും ദൈവത്തിനായി”

വചനം

വെളിപ്പാട് 12 : 11

അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.

നിരീക്ഷണം

യഹോവയായ ദൈവം സ്വർഗ്ഗത്തിൽ നിന്ന് സാത്താനെ എന്നന്നേയ്ക്കുമായി പുറത്താക്കികളഞ്ഞപ്പോൾ അത് കണ്ട് സന്തോഷിക്കുന്ന ഒരു കൂട്ടം യോദ്ധാക്കളെ യോഹന്നാൻ അപ്പോസ്തലൻ തന്റെ ദർശനത്തിൽ കണ്ടു. ആ യോദ്ധാക്കൾ യേശുവിനെ അത്രയധികം സ്നേഹിക്കുകയും യേശുവിനോട് പ്രതിബദ്ധതയുള്ളവരും ആയിരുന്നു. അവർ ഭൂമിയിൽ ആയിരുന്നപ്പോൾ സാത്താൻ ഞാങ്ങളെ കൊന്നാലും ഞങ്ങൾ യേശുവിനെ അനുഗമിക്കും എന്ന ഉറപ്പോടെ ദൈവത്തെ സേവിച്ചവരായിരുന്നു.

പ്രായോഗികം

ഇന്ന് നമുക്ക് ചുറ്റും ഇപ്രകാരം പ്രതിബദ്ധതയുള്ളവരെ കാണുവാൻ കഴിയുന്നില്ല. ശരിക്കും യേശുവിന് വേണ്ടി ജീവിക്കുവാൻ കഴിയുന്നവർ അങ്ങനെ ചെയ്യാതെ യേശുവിനെ ആരാധിക്കുന്നു എന്ന് പറയുകയും എല്ലായിടത്തും ചുറ്റികറങ്ങി നടക്കുകയും ചെയ്യുന്നത് കാണുവാൻ കഴിയുന്നു. അവരുടെ ഇടയിലൊന്നും എന്നെ കൊന്നാലും ഞാൻ യേശുവിനായി ജീവിക്കും എന്ന ഉറപ്പോടെ നിൽക്കുന്നവരെ കാണുവാൻ കഴിയുന്നില്ല. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? ജനങ്ങൾക്ക് വളരെ അധികം ഒഴിവു സമയം ഉണ്ട്, എല്ലാം വളരെ എളുപ്പത്തിൽ ചെയ്യുവാൻ കഴിയുന്നുണ്ട് എന്നാൽ ഇന്നുള്ളവരുടെ ലക്ഷ്യം ജീവിക്കുക എന്നതുമാത്രമാണ്. അവർ പറയുന്നത് അവരെ ജീവിക്കുവാൻ അനുവദിക്കുക എന്നാണ് കൂടാതെ ഞാൻ, ഞാൻ എന്ന ഭാവം അവരെ ഭരിക്കുന്നു. ഈ ഭൂമിയിൽ തിരഞ്ഞെടുക്കുവാൻ വളരെ അധികം കാര്യങ്ങളുണ്ട് അവയെല്ലാം അവർക്ക് സാധ്യമായികൊണ്ടിരിക്കുകയും ചെയ്യുന്നു. ആകയാൽ യേശുക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് ചിന്തിക്കുവാൻപോലും കഴിയാത്ത കാര്യമാണ്. മാത്രമല്ല മുതിർന്നവർ യേശുവിനുവേണ്ടി മരിക്കുവാനും തയ്യാറായി വിശ്വാസത്തിനുവേണ്ടി പോരാടണം എന്ന് ചെറുപ്പക്കാരെ പഠിപ്പികുവാൻ തയ്യാറാകുന്നുമില്ല അതുകൊണ്ട് ആ ഒരു പ്രവർത്തിയെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട. ഇന്ന് മുതിർന്നവർ യേശുവനെ അനേകം വഴികളിൽ ഒന്നാണെന്നാണ് പഠിപ്പിക്കുന്നത് അല്ലാതെ യേശു മാത്രമാണ് വഴിയെന്ന് പഠിപ്പിക്കുന്നില്ല. നമുക്ക് ഒരു തീരുമാനമെടുക്കാമോ ഞാൻ എന്റെ ജീവിതം യേശുവിന് വേണ്ടി സമർപ്പിക്കുന്നു ഈ ലോകത്തിലുള്ളവർ എന്നെ കൊന്നാലും ഞാൻ അതിൽ നിന്ന് പിൻമാറുകയില്ല എന്ന തീരുമാനം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു ഞാൻ ഒരിക്കലും അതിൽ നിന്ന് പിൻമാറുകയില്ല ഈ ലോകർ എന്നെ കൊന്നാലും ഞാൻ യേശുവിന് വേണ്ടി ജീവിക്കും ഉറപ്പ്. ആമേൻ